ഫഹദ് ഫാസിൽ - കല്യാണി പ്രിയദർശൻ - അൽത്താഫ് സലിം ടീമിൻ്റെ റൊമാൻ്റിക് കോമഡി മൂവിയാണ് " ഓടും കുതിര ചാടും കുതിര "
Movie :
Odum Kuthira Chaadum Kuthira.
Director:
Althaf Saleem
Genre :
Romantic Comedy Film
Platform :
Theatre .
Language :
Malayalam
Time :
153 Minutes 30 Seconds.
Rating :
3.25 / 5
✍️
Saleem P. Chacko.
CpK DesK.
നടൻ അൽത്താഫ് സലിം രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് " ഓടും കുതിര ചാടും കുതിര ".
ഫഹദ് ഫാസിൽ , കല്യാണി പ്രിയദർശൻ , രേവതിപിള്ള , ധ്യാൻ ശ്രീനിവാസൻ , ഇടവേള ബാബു ,നിരഞ്ജന അനൂപ് , ലാൽ , വിനയ് ഫോർട്ട് , നോമ്പി മർക്കോസ് , സാഫ് , അനുരാജ് , വിനീത് വാസുദേവൻ , സുരേഷ് കൃഷ്ണ , വിനീത് തട്ടിൽ ഡേവിഡ് , ഗോപു കേശവ് , ശ്രീകാന്ത് വെട്ടിയാർ , രഞ്ജിനി ജോർജ്ജ് , ആതിര നിരഞ്ജന , വർഷ രമേശ് , റിയാസ് നർമ്മ കല , ശ്രീജ മേനോൻ , ആലാ എസ്. നയന , ഈതൽ ഇവാന ഷെറീൻ എന്നിവർ വിവിധ കഥാപാത്ര ങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ലക്ഷ്മി ഗോപാലസ്വാമി അതിഥിതാരമാണ് .
ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.ജിൻ്റോ ജോർജ്ജ് ഛായാഗ്രഹണവും , നിധിൻ രാജ് അരോൾ എഡിറ്റിംഗും , ജസ്റ്റിൻ വർഗ്ഗീസ് സംഗീതവും ഒരുക്കി. സെൻട്രൽ പിക്ച്ചേഴ്സും എ.പി ഇൻ്റർനാഷണ ൽസും ചേർന്നാണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത് .
എബി മാത്യൂ ( ഫഹദ് ഫാസിൽ ) വിവാഹത്തിൽ ആവേശഭരിതനാണ് . സംയമനം പാലിക്കുന്ന സ്ത്രിയെയാണ് എബി ആഗ്രഹിക്കുന്നത്. അങ്ങനെ യുള്ള ഒരു സ്ത്രീയെ എബി കണ്ടു മുട്ടുന്നു. എബിയുടെ മുൻ കാമുകി ( നിധി സുധീഷ് )തൻ്റെ സ്വപ്നങ്ങളുമായി തിരിച്ചെത്തുന്നു ഇതാണ് പ്രമേയം .
തങ്ങളുടെ കല്യാണത്തിന് കുതിര പ്പുറത്തേറി കല്ല്യാണ പന്തലിലേക്ക് എത്തണമെന്ന നിധിയുടെ ആഗ്രഹം സാധിച്ചുകൊടുക്കുന്ന എബിയെ ആണ് ചിത്രത്തിൻ്റെ തുടക്കത്തിൽ കാണാൻ കഴിയുന്നത്. എന്നാൽ ഈ കുതിര തന്റെ ജീവിതത്തിൽ വരുത്തിവെക്കുന്ന ചില പ്രശ്നങ്ങളും അതിന്റെ പരിഹാരം തേടിയലയുമ്പോൾ ജീവിതത്തിൽ വന്നുചേരുന്ന അപ്രതീക്ഷിതമായ മറ്റ് കാര്യങ്ങളുമാണ് സിനിമ മുന്നോട്ട് വെയ്ക്കുന്നത്. എബി എന്ന കഥാപാത്രത്തെ ജീവിതത്തിൽ പലപ്പോഴും പലയിടത്തും നമ്മളെല്ലാ വരും കണ്ടിട്ടുണ്ടാവും. മറ്റൊരാളുടെ പ്രശ്‌നത്തെ ആത്മാർത്ഥമായി നോക്കികണ്ടുകൊണ്ട് അതിനൊരു പരിഹാരം തേടിയലയുന്ന എബിയെ പോലെയുള്ള നിരവധി മനുഷ്യർ നമുക്ക് ചുറ്റുമുണ്ട്. അവർ പലപ്പോഴും സ്വന്തം ജീവിതപ്രശ്നത്തെ നിസ്സാരവത്ക രിക്കുകയോ അവഗണിക്കുകയോ ചെയ്യും .
FaFa എബി മാത്യൂവിനെ ഒരു പ്രത്യേക രീതിയിൽ ആണ് അവതരിപ്പിച്ചിരി ക്കുന്നത് ." ഞണ്ടുകളെ നാട്ടിൽ ഇടവേള "എന്ന സിനിമക്ക് ശേഷം അൽത്താഫ് സലിം ഒരുക്കുന്ന സിനിമയാണിത്. ഫാമിലി എന്റർറ്റെയിനർ ചിത്രമാണ് “ഓടും കുതിര ചാടും കുതിര" . കോമഡി, റൊമാൻസ്, ഫീൽഗുഡ്... പിന്നെ ഇതിലെ എല്ലാ കഥാപാത്രത്തിനും ഒരു ചെറിയ വട്ടുണ്ട് . അത് കൊണ്ട് തന്നെ കണ്ടിരിക്കാൻ രസമാണ്.

No comments: