" അമ്മ " തെരഞ്ഞെടുപ്പിൽ യുവ നടൻ കൈലാഷ് ഉജ്ജ്വല വിജയം നേടി .
" അമ്മ " തെരഞ്ഞെടുപ്പിൽ യുവ നടൻ കൈലാഷ് ഉജ്ജ്വല വിജയം നേടി .
ആകെ പോൾ ചെയ്ത 298 വോട്ടിൽ 257 വോട്ട് കൈലാഷിന് ലഭിച്ചു. ആദ്യമായി മൽസരിക്കുന്ന ഒരു താരമെന്ന നിലയിൽ വലിയ അംഗീകാരമാണ് കൈലാഷിന് നേടാൻ കഴിഞ്ഞത് . അമ്മ സംഘടനയിൽ കൈലാഷിൻ്റെ ലാളിത്യം നിറഞ്ഞ ഇടപെടലുകൾക്ക് കിട്ടിയ അംഗീകാരമാണ് ഈ വിജയം .
2008 ഒക്ടോബർ മൂന്നിന് റിലീസ് ചെയ്ത " പാർത്ഥൻ കണ്ട പരലോകം " എന്ന സിനിമയിലുടെ അരങ്ങേറ്റം നടത്തി . 2009 നവംബർ 27ന് റിലീസ് ചെയ്ത ലാൽജോസ് ചിത്രം " നീലത്താമര "യിലൂടെ നായക പദവിയിൽ എത്തി. കൈലാഷ് പ്രധാന വേഷത്തിൽ അഭിനയിച്ച ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത " ഭൂമിയുടെ അവകാശികൾ " അന്താരാഷ്ട്ര ചലച്ചിത വേദികളിൽ പ്രദർശിപ്പിച്ചു. ശിക്കാർ , ദി ഹണ്ട് , ബാങ്കിംഗ് അവേഴ്സ് പത്ത് മുതൽ നാല് വരെ , 10.30 am ലോക്കൽ കാൾ ,താങ്ക് യൂ തുടങ്ങിയ നൂറോളം ചിത്രങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു .
പി. എസ്.ഐ സിനിമയിൽ ജയം രവിയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തു. ഏഷ്യാനെറ്റിൽ വന്ന " അവരോടൊപ്പം അലിയും അച്ചായനും " ടെലിഫിലിമിൽ അലി എന്ന കഥാപത്രത്തെ അവതരിപ്പിച്ചു.
സിബി വർഗ്ഗീസ് എന്ന കൈലാഷ് പത്തനംതിട്ട ജില്ലയിലെ പുറമറ്റം സ്വദേശിയാണ് . ദിവ്യയാണ് ഭാര്യ . മക്കൾ : നീലു , തനു .

No comments: