സത്യദേവ്- വെങ്കിടേഷ് മഹാ ചിത്രം 'റാവു ബഹാദൂർ" ടീസർ പുറത്തിറങ്ങി.
സത്യദേവ്- വെങ്കിടേഷ് മഹാ ചിത്രം 'റാവു ബഹാദൂർ" ടീസർ പുറത്തിറങ്ങി.
Possessed by the demon called 'DOUBT' 👤
𝗥𝗔𝗢 𝗕𝗔𝗛𝗔𝗗𝗨𝗥 will take you on a trippy ride like never before 🤯
#RaoBahadur T̶E̶A̶S̶E̶R̶ NOT EVEN A TEASER out now!
▶️ https://youtu.be/IEzfl28GEy4
𝗥𝗔𝗢 𝗕𝗔𝗛𝗔𝗗𝗨𝗥 / రావు బహదూర్ starring @ActorSatyaDev 🤩
Written & Directed by @mahaisnotanoun 🧠
Presented by @GMBents 🌟
Produced by @SrichakraasEnts @AplusSMovies 📽️🎞️
Remember - "Doubt is a Demon" |😈| "అనుమానం పెనుభూతం"
#రావుబహదూర్ #RB 🔥
In cinemas Summer 2026.
@Mahayana_MP @RaoBahadurMovie
സത്യദേവിനെ നായകനാക്കി വെങ്കിടേഷ് മഹാ ഒരുക്കിയ "റാവു ബഹാദൂർ" എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ബ്ലോക്ക്ബസ്റ്റർ സംവിധായകൻ എസ് എസ് രാജമൗലിയാണ് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തത്. ജിഎംബി എന്റർടൈൻമെന്റ് (മഹേഷ് ബാബു, നമ്രത ശിരോദ്കർ), എ പ്ലസ് എസ് മൂവീസ്, ശ്രീചക്രാസ് എന്റർടൈൻമെന്റ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ വെങ്കിടേഷ് മഹാ തന്നെ രചനയും നിർവഹിച്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിന് വലിയ പ്രേക്ഷക ശ്രദ്ധയാണ് ലഭിക്കുന്നത്. സത്യദേവിന്റെ പ്രായമായതും രാജകീയവുമായ രൂപം പ്രേക്ഷകരിൽ വളരെയധികം കൗതുകം സൃഷ്ടിക്കുകയും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയും ചെയ്യുന്നുണ്ട്. ഇന്ന് പുറത്തിറങ്ങിയ ടീസർ ചിത്രത്തിൻ്റെ പ്രതീക്ഷകളെ മറ്റൊരു തലത്തിലേക്കാണ് കൊണ്ട് പോകുന്നത്.
സത്യദേവിന്റെ വാക്കുകളിലൂടെയാണ് ടീസർ ആരംഭിക്കുന്നത്. 'സംശയം ഒരു രാക്ഷസനാണ്' എന്ന ആശയത്തിൽ ഊന്നിയാണ് സംഭാഷണം ആരംഭിക്കുന്നത്. കഥയ്ക്ക് വ്യത്യസ്തമായ തലങ്ങൾ സമ്മാനിച്ച് കൊണ്ടാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നത്. ഒന്നിലധികം ഗെറ്റപ്പുകളിലുള്ള സത്യദേവിന്റെ പരിവർത്തനവും ശരീരഭാഷയുമാണ് ഈ ടീസറിനെ വേറിട്ടു നിർത്തുന്ന ഘടകം. അതിശയകരമായ അഭിനയത്തിന് പേരുകേട്ട സത്യദേവിന് തന്റെ കഴിവുകൾ പ്രകടിപ്പിക്കാൻ സഹായിക്കുന്ന ഒരു കഥാപാത്രമാണ് ഈ ചിത്രത്തിലൂടെ ലഭിച്ചിരിക്കുന്നത്. ടീസറിലെ ഓരോ ഫ്രെയിമും അതിമനോഹരമായും, ചിത്രത്തിന്റെ വ്യാപ്തിയും ഗുണനിലവാരവും കൊണ്ട് പ്രേക്ഷകരെ ആകർഷിക്കുന്ന രീതിയിലുമാണ് ഒരുക്കിയിരിക്കുന്നത്. ഒരു പീരിയഡ് സിനിമയായി ഒരുക്കിയ 'റാവു ബഹാദൂർ', അതിന്റെ ദൃശ്യങ്ങൾ, വിശദാംശങ്ങൾ, കഥപറച്ചിൽ എന്നിവയുമായി പ്രേക്ഷകരെ കഴിഞ്ഞകാലത്തിലേക്കു കൂട്ടികൊണ്ട് പോകുന്നതിനൊപ്പം ഒരു വലിയ ദൃശ്യവിരുന്നു തന്നെയാണ് സമ്മാനിക്കുന്നത്.
സി/ഒ കാഞ്ചരാപാലെം, ഉമാ മഹേശ്വര ഉഗ്ര രൂപസ്യ എന്നിവക്ക് ശേഷം വെങ്കിടേഷ് മഹാ ഒരുക്കിയ "റാവു ബഹാദൂർ" ചരിത്രവും സംസ്കാരവും മനുഷ്യന്റെ ആഴവും സമന്വയിപ്പിക്കുന്ന ഒരു പ്രധാനപ്പെട്ട സൈക്കോളജിക്കൽ ഡ്രാമയാണ്. തെലുങ്ക് സിനിമയിൽ അപൂർവമായി മാത്രമേ ഇത്തരം ശ്രമങ്ങൾ നടക്കാറുള്ളു. സാർവത്രിക ആകർഷണത്തോടെ ആഗോള പ്രേക്ഷകർക്കായാണ് ഈ തെലുങ്ക് ചിത്രം ഒരുക്കിയിരിക്കുന്നത്. ഉയർന്ന നിർമ്മാണ മൂല്യങ്ങൾ, അത്യാധുനിക സാങ്കേതിക നിലവാരം, ആഗോള ആകർഷണം എന്നിവ വാഗ്ദാനം ചെയ്യുന്ന വമ്പൻ ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. പാൻ-ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആയ "മേജർ" എന്ന ചിത്രത്തിന് ശേഷം, ഈ ചിത്രം ജിഎംബി എന്റർടൈൻമെന്റിന്റെ നിർമ്മാണത്തിലേക്കുള്ള തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്നു. 2026 സമ്മറിൽ ഒന്നിലധികം ഭാഷകളിൽ സബ് ടൈറ്റിലോട് ഈ ചിത്രം ആഗോള റിലീസായെത്തും. വികാസ് മുപ്പാല, ദീപ തോമസ്, ബാല പരാശർ, ആനന്ദ് ഭാരതി, പ്രണയ് വാക, മാസ്റ്റർ കിരൺ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
രചന, സംവിധാനം, എഡിറ്റർ- വെങ്കിടേഷ് മഹാ, അവതരണം- മഹേഷ് ബാബു, നമ്രത ശിരോദ്കർ, ജിഎംബി എന്റർടെയ്ൻമെന്റ്, നിർമ്മാതാക്കൾ- ചിന്ത ഗോപാലകൃഷ്ണ റെഡ്ഡി, അനുരാഗ് റെഡ്ഡി, ശരത്ചന്ദ്ര, പ്രൊഡക്ഷൻ ബാനറുകൾ- എ പ്ലസ് എസ് മൂവീസ്, ശ്രീചക്രാസ് എന്റർടൈൻമെന്റ്സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ദിനേശ് യാദവ് ബി, ഛായാഗ്രഹണം- കാർത്തിക് പർമാർ, സംഗീതം- സ്മരൻ സായ്, പ്രൊഡക്ഷൻ ഡിസൈനർ- രോഹൻ സിംഗ്, പബ്ലിസിറ്റി ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ

No comments: