സംവിധായകൻ നിസാർ അന്തരിച്ചു.
സംവിധായകൻ നിസാർ അന്തരിച്ചു.
സുദിനം മുതൽ ടുമെൻ ആർമി വരെ
26 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
നിസാർ...... പി.എൻ മേനോൻ, തുളസിദാസ് തുടങ്ങിയവരുടെ സഹസംവിധായകനായി വർക്ക് ചെയ്ത അദ്ദേഹം 1994ൽ ജയറാമിനെയും, മാധവിയെയും നായിക
നായകന്മാരാക്കി സുദിനം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി....ആർട്ട് ഡയറക്ടർ ഗംഗൻ തലവിൽ, dop വേണുഗോപാൽ, അസ്സോസിയേറ്റ് ഡയറക്ടർ ലാൽ ജോസ്, നടൻ ദിലീപ് ആദ്യമായ് ഒരു പേരിൽ അഭിനയിച്ചത് ഈ സിനിമയിൽ ആണ് അങ്ങനെ പലരുടെയും തുടക്കമായിരുന്നു ഈ സിനിമ .ഇത് കൂടാതെ ബാബു ജനാർദ്ദനൻ സ്ക്രിപ്റ്റ്, കെ കെ ഹരിദാസ് അസ്സോസിയേറ്റ് ഡയറക്ടർ, ജോണി ആന്റണി അസിസ്റ്റന്റ് ഡയറക്ടർ തുടങ്ങിയവരും താരതമ്യേന തുടക്കകാരായിരുന്നു....രാജു മാമ്പറ ആയിരുന്നു പ്രൊഡ്യൂസർ .
പിന്നീട് ട്രാക്ക് മാറ്റി 3men army എന്ന ദിലീപ് നായകനായ ചിത്രം
മികച്ച വിജയം നേടി.. ദിലീപിന്റെ കരിയറിനെ തന്നെ മാറ്റിമറിച്ച ചിത്രമായിരുന്നു അത്... പിന്നീട് ചിങ്ങം ഒന്ന് മലയാളമാസം, പടനായകൻ, ബ്രിട്ടീഷ് മാർക്കറ്റ് അങ്ങനെ 2000 തുടക്കം വരെ മലയാളത്തിലെ എറ്റവും തിരക്കേറിയ ഡയറക്ടർ ആയിരുന്നു..
ജയറാം, ദിലീപ്, മുകേഷ്, സുരേഷ് ഗോപി, ബാബു ആന്റണി, ബിജു മേനോൻ തുടങ്ങിയ മലയാളത്തിലെ പ്രധാന താരങ്ങളെയും വച്ചു പടം ചെയ്തു...മലയാളത്തിലെ എറ്റവും മികച്ച ടെക്‌നിക്കൽ ഡിറക്ടർന്മാരിൽ ഒരാളാണ് അദ്ദേഹം... ഇപ്പോൾ മലയാള സിനിമയിലെ പലപ്രമുഖ സംവിധായകരും അദ്ദേഹത്തിന്റെ സംവിധാനസഹായികളായിരുന്നു... വരലക്ഷ്മി ശരത്കുമാറിനെ പ്രധാന കഥാപാത്രമാക്കി സംവിധാനം ചെയ്ത കളേഴ്സ്എന്ന തമിഴ് സിനിമയും
ചെയ്തു.
ചങ്ങനാശ്ശേരി തൃക്കൊടിത്താനം പുലിക്കോട്ടുപടി പരേതനായ അബ്ദുൽഖാദർ മകൻ നിസാറിൻ്റെ
ഖബറടക്കം ചങ്ങനാശ്ശേരി പഴയപള്ളി ഖബർസ്ഥാനിൽ.


No comments: