#കട്ടപ്പാടത്തെമാന്ത്രികൻ_സിനിമയ്ക്ക്_ഒരു_വയസ്സ് 😌🤲🙏🥰
#കട്ടപ്പാടത്തെമാന്ത്രികൻ_സിനിമയ്ക്ക്_ഒരു_വയസ്സ് 😌🤲🙏🥰
സിനിമ മേഖലയിൽ പ്രത്യേകിച്ച്ഗുരുക്കൻമാർ ആരുമില്ലാത്തതിനാൽ ആദ്യ സിനിമയുമായി എത്താൻ നന്നേ പണിപ്പെട്ടു,
പ്രതിസന്ധികൾ മാത്രമായിരുന്നു മുന്നിൽ... ആ വഴികൾ ഓരോന്നും ദുർഘടമായിരുന്നു...
ഒന്നര പതിറ്റാണ്ട് നീണ്ട കഠിന പ്രയത്നത്തിനൊടുവിലായിരുന്ന "കട്ടപ്പാടത്തെ മാന്ത്രികൻ" പിറവിയെടുത്തത്.
അൽ അമാന പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആദരണീയനായ നജീബ് അൽ അമാന ആയിരുന്നു ചിത്രം നിർമ്മിച്ചത്. അദ്ദേഹത്തോടുള്ള നന്ദിയും സ്നേഹാദരവും മരണം വരെ ഇടനെഞ്ചിൽ ഉണ്ടാകും.
2024 ആഗസ്റ്റ് 30 ന് ചിത്രം കേരളത്തിലെ 53 ഓളം തിയേറ്ററുകളിൽ റിലീസ് ചെയ്തു.
പ്രൊഡ്യൂസർ നജീബ് അൽ അമാന,വിനോദ് കോവൂർ,ശിവജി ഗുരുവായൂർ,സലാം ലെൻസ് വ്യൂ,സുമിത്ത്,നീമ മാത്യു, പ്രിയ ശ്രീജിത്ത്, പ്രബീഷ് ലിൻസി,സിമ്പു സുകുമാരൻ, വിജയൻ കാരന്തൂർ,മനു വർഗ്ഗീസ്,സൗത്ത് സ്റ്റുഡിയോ,മൂവി മാർക്ക് ടീം, പ്രിയപ്പെട്ട മറ്റു സഹപ്രവർത്തകർ ഇവരെല്ലാവരും കൂടി ഒരു മനമോടെ കട്ടക്ക് കൂടെ നിന്നത് കൊണ്ട് മാത്രമാണ് ഈ ചിത്രം തിയേറ്ററുകളിൽ എത്തിക്കാൻ എനിക്ക് സാധിച്ചത് തന്നെ.
കോടികളുടെ പണക്കിലുക്കമോ ആഡംബരവുമോ ഇല്ലാതെ തിയ്യേറ്ററിൽ എത്തിയ ചിത്രം കഷ്ടപ്പാടിന്റെ വലിയ വിജയം എന്നപ്പോലെ 2024ലെ മികച്ച ചിത്രങ്ങളുടെ ലിസ്റ്റിൽ ഇടം പിടിക്കുകയും പ്രേക്ഷകർ മികച്ച ചിത്രമെന്ന് വിധിയെഴുതുകയും ചെയ്തു എന്നത് അഭിമാനകരമായ നേട്ടമായി മാറി...
വഴിവെട്ടി വന്ന വഴികൾ ഓർക്കുമ്പോൾ അത്ഭുതവും ആശ്ചര്യവുമാണ്...
എല്ലാം ദൈവം തമ്പുരാൻ്റെ അപാരമായ അനുഗ്രഹം മാത്രം ...
സമൂഹം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്തായ ലഹരിക്കെതിരെ കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അടക്കം പ്രദർശനത്തിനെത്തുന്ന "ഡെയിഞ്ചറസ് വൈബ് " എന്ന പ്രോജക്റ്റിന് ശേഷം രണ്ടാമത്തെ സിനിമയുടെ അണിയറ പ്രവർത്തനങ്ങളിലേക്ക് കടക്കും. സ്ക്രിപ്റ്റ് വർക്ക് പൂർത്തിയായി...
മുന്നോട്ടുള്ള യാത്രയിൽ തുടർന്നും കൂടെ ഉണ്ടാകണമെന്ന അഭ്യർത്ഥനയോടെ
സ്നേഹ പൂർവ്വം
ഫൈസൽ ഹുസൈൻ
#faisalhussainfilm #kattappadathemanthrikanmvie
#August_30_2024 #movies #movie

No comments: