ആക്ഷൻ പശ്ചാത്തലതിലുള്ള ഫൺ റൈഡാണ് " സാഹസം "
Movie :
Sahasam .
Director:
Bibin Krishna.
Genre :
Comedy Drama Film
Platform :
Theatre .
Language :
Malayalam
Time :
146 Minutes 4 Seconds.
Rating :
3.5 / 5
✍️
Saleem P. Chacko.
CpK DesK.
" ട്വന്റി വൺ ഗ്രാംസ് " എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ കൃഷ്ണ രചനയും സംവിധാനവും നിർവ്വഹിച്ച ആക്ഷൻ കോമഡി ചിത്രം " സാഹസം " തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു.
പ്രണയവും ചിരിയും ഡാൻസും സംഗീതവും ആക്ഷനും ചേർന്നുള്ള ആഘോഷമാണ് ഈ ചിത്രം .ജീവൻ , സേറ , സാം പപ്പൻ , മസ്താൻ ഭായ് , രാജീവ് എന്നിവരിലുടെയാണ് കഥ മുന്നോട്ട് പോകുന്നത് .പ്രേക്ഷകർ ഇഷ്ടപ്പെടുന്ന വിനോദ ഘടകങ്ങൾ എല്ലാം കോർത്തിണക്കി അഡ്വെഞ്ചർ മൂഡിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത് .
റംസാൻ മുഹമ്മദ് , ഗൗരി ജി.കിഷൻ , ബാബു ആൻ്റണി , ശബരീഷ് വർമ്മ ഭഗത് മാനുവൽ , ബൈജു സന്തോഷ് , സജിൻ ചെറുകയിൽ , കൃഷ്ണ, അജു വർഗ്ഗീസ് തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു.
" ട്വന്റി വൺ ഗ്രാംസ് " ഫീനിക്സ് " എന്നീ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച റിനിഷ് കെ എൻ . ആണ് ദ ഫ്രണ്ട് റോ പ്രൊഡക്ഷ ൻസിന്റെ ബാനറിൽ ഈ ചിത്രവും നിർമ്മിച്ചിരിക്കുന്നത്.
ഛായാഗ്രഹണം- ആൽബി, സംഗീതം- ബിബിൻ അശോക്, എഡിറ്റർ- കിരൺ ദാസ്, തിരക്കഥ, സംഭാഷണം - ബിബിൻ കൃഷ്ണ, യദുകൃഷ്ണ ദയകുമാർ, വരികൾ- വിനായക് ശശികുമാർ, വൈശാഖ് സുഗുണൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷിഹാബ് വെണ്ണല, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- പാർത്ഥൻ, ആർട്- സുനിൽ കുമാരൻ, മേക്കപ്പ്- സുധി കട്ടപ്പന, വസ്ത്രാലങ്കാരം- അരുൺ മനോഹർ, സംഘട്ടനം- ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ജിതേഷ് അഞ്ചുമന ആന്റണി കുട്ടമ്പുഴ, അസ്സോസിയേറ്റ് ഡയറക്ടർ- നിധീഷ് നമ്പ്യാർ, സ്റ്റില്സ്- ഷൈൻ ചെട്ടികുളങ്ങര, ഡിസൈൻ- യെല്ലോ ടൂത്ത്സ്, ഡിജിറ്റൽ മാർക്കറ്റിങ് - ഒബ്സ്ക്യൂറ എൻ്റർടെയ്ൻ മെൻ്റ്, ഡിസ്ട്രിബൂഷൻ - സെൻട്രൽ പിക്ചേഴ്സ്, പി.ആർ.ഒ- ശബരി, എ.എസ് ദിനേശ് തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .
ആക്ഷനും സെൻ്റിമെൻ്റ്സുംകോമഡിയും പ്രേക്ഷകർ ആഗ്രഹിക്കുന്ന തരത്തിൽ കൊടുക്കാൻ സാധിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ് .എല്ലാം മറന്ന് ചിരിക്കാനുള്ള ഒരു സിനിമയാണ് " സാഹസം " .

No comments: