24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി നിവിൻ പോളി - നയൻ താര ചിത്രം "ഡിയര്‍ സ്റ്റുഡന്‍റ്സ് " ടീസർ .


 


24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി നിവിൻ പോളി - നയൻ താര ചിത്രം "ഡിയര്‍ സ്റ്റുഡന്‍റ്സ് " ടീസർ .



5 MILLION+ cumulative views in just 24 hours for the #DearStudentsTeaser across YouTube & Instagram! The love is immense.


https://youtu.be/x8P484NvOnk


@NivinOfficial #NivinPauly #DearStudents #Nayanthara @paulypictures



നിവിൻ പോളി - നയൻതാര കൂട്ടുകെട്ട് ഒന്നിക്കുന്ന "ഡിയർ സ്റ്റുഡൻറ്സ്" ന്റെ ആദ്യ ടീസർ ഓഗസ്റ്റ് പതിനഞ്ചിനു വൈകുന്നേരം അഞ്ചു മണിക്കാണ് പുറത്ത് വന്നത്. റിലീസ് ചെയ്ത 24 മണിക്കൂറിനുള്ളിൽ 5 മില്യൺ കാഴ്ചക്കാരെയാണ് ടീസർ സ്വന്തമാക്കിയത്. യൂട്യൂബ്, ഇൻസ്റ്റാഗ്രാം എന്നീ പ്ലാറ്റ്‌ഫോമുകളിൽ നിന്നാണ് 50 ലക്ഷത്തോളം കാഴ്ചക്കാരെ ടീസർ നേടിയത്. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്. വിനീത് ജയിൻ നേതൃത്വം നൽകുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. 



കംപ്ലീറ്റ് എന്റെർറ്റൈനെർ ആയൊരുക്കിയ ചിത്രം സ്കൂൾ പശ്ചാത്തലത്തിൽ സ്‌കൂൾ കുട്ടികളുടെ ജീവിതത്തിലൂടെ കഥ പറയുന്ന രീതിയിലാണ് സഞ്ചരിക്കുന്നതെന്ന സൂചനയാണ് ടീസർ നൽകിയത്ത്. കോമഡി, ഫൺ, ആക്ഷൻ, ത്രിൽ എന്നിവ കോർത്തിണക്കി ഒരു സമ്പൂർണ്ണ ഫൺ ഫിലിം ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന ഫീലും ടീസർ നൽകുന്നു. ആരാധകർ ഏറെ ആവേശം കൊള്ളുന്ന, പ്രേക്ഷകരുടെ പ്രിയങ്കരമായ ഫൺ അവതാരത്തിലുള്ള നിവിൻ പോളിയെ ആണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്നും ടീസർ ദൃശ്യങ്ങൾ കാണിച്ചു തരുന്നുണ്ട്. ഹരി എന്ന് പേരുള്ള കഥാപാത്രമായി നിവിൻ വേഷമിടുന്ന ചിത്രത്തിൽ ഒരു പോലീസ് ഓഫീസർ ആയാണ് നയൻ‌താര അഭിനയിച്ചിരിക്കുന്നത്. 



6 വർഷത്തെ ഇടവേളക്ക് ശേഷമാണ് നിവിൻ പോളി - നയൻ താര ടീം ഒരു ചിത്രത്തിൽ ഒന്നിച്ചെത്തുന്നത്. ഈ വർഷം തന്നെ ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുമെന്നാണ് സൂചന. ധ്യാൻ ശ്രീനിവാസൻറെ രചനയിലും സംവിധാനത്തിലും 2019 ൽ പുറത്തെത്തിയ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലാണ് നിവിൻ പോളിയും നയൻതാരയും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. ഇവരെ കൂടാതെ അജു വർഗീസ്, ഷറഫുദ്ദീൻ, സുരേഷ് കൃഷ്ണ, മല്ലിക സുകുമാരൻ, ലാൽ, ജഗദീഷ്, ജോണി ആൻ്റണി, നന്ദു, റെഡ്ഡിൻ കിംഗ്സ്ലി, ഷാജു ശ്രീധർ എന്നിവരാണ് ഡിയർ സ്റുഡന്റ്സിലെ മറ്റു പ്രധാന താരങ്ങൾ. 



ഛായാഗ്രഹണം - ആനന്ദ് സി. ചന്ദ്രൻ, ഷിനോസ്,  സംഗീതം- ജസ്റ്റിൻ വർഗീസ്, സിബി മാത്യു അലക്സ്, എഡിറ്റർ- ലാൽ കൃഷ്ണ, പ്രൊഡക്ഷൻ ഡിസൈൻ- ഡിനോ ശങ്കർ, അനീസ് നാടോടി, സൗണ്ട് ഡിസൈൻ- നിക്സൺ ജോർജ്, വസ്ത്രാലങ്കാരം- മെൽവി ജെ, മഷർ ഹംസ, പശ്ചാത്തല സംഗീതം- സിബി മാത്യു അലക്സ്, മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സജിത് എം സരസ്വതി, സൌണ്ട് മിക്സ്- സിനോയ് ജോസഫ്, ആക്ഷൻ- മഹേഷ് മാത്യു-കലൈ കിങ്സൺ, ഗാനരചന- സുഹൈൽ കോയ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജസിംഗ്-പ്രവീൺ പ്രകാശൻ, ലൈൻ പ്രൊഡ്യൂസർ- ആര്യൻ സന്തോഷ്, പ്രൊഡക്ഷൻ കൺട്രോളർ- മനോജ് പൂങ്കുന്നം, പ്രൊഡക്ഷൻ ഇൻ ചാർജ് (ചെന്നൈ)-അനന്തപദ്മനാഭൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ- സ്മിത നമ്പ്യാർ, കളറിസ്റ്റ്- ശ്രീക് വാരിയർ (കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, )വിഎഫ്എക്സ്- പ്രോമിസ് സ്റ്റുഡിയോസ്-മൈൻഡ്സ്റ്റൈൻ സ്റ്റുഡിയോസ്-ഫ്ലൈയിംഗ് പ്ലൂട്ടോ സ്റ്റുഡിയോസ്, ഫിനാൻസ് കൺട്രോളർ- അർജുൻ ഐ മേനോൻ, സ്റ്റിൽസ്- അനുപ് ചാക്കോ-സുഭാഷ് കുമാരസ്വാമി, പബ്ലിസിറ്റി ഡിസൈൻ- ട്യൂണി ജോൺ (24 AM)-യെല്ലോ ടൂത്ത്സ്, ടീസർ എഡിറ്റ്- ലാൽ കൃഷ്ണ, പിആർഒ- ശബരി

No comments:

Powered by Blogger.