ഫാൻ്റസി ആക്ഷൻ ചിത്രം " KANTARA - Chapter 1 " ഒക്ടോബർ രണ്ടിന് റിലീസ് ചെയ്യും .



ഋഷഭ് ഷെട്ടി, ജയറാം , രാകേഷ് പൂജാരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ഫാൻ്റസി ആക്ഷൻ ചിത്രം " KANTARA - Chapter 1 " ഒക്ടോബർ രണ്ടിന് റിലീസ് ചെയ്യും .


രചനയും സംവിധാനവും നിർവ്വഹിക്കുന്നത്  ഋഷഭ് ഷെട്ടിയാണ് . ഹോംബാലെ ഫിലിംസിൻ്റെ ബാനറിൽ വിജയ് കിരഗന്ദൂർ , ചലുവെ ഗൗഡ എന്നിവരാണ് 125 കോടി മുതൽ മുടക്കുള്ള ഈ ചിത്രം നിർമ്മിക്കുന്നത് .

അരവിന്ദ് എസ്. കശ്യപ് ഛായാഗ്രഹണവും , ബി. അജനീഷ് ലോക്നാഥ് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നു . ചിത്രത്തിൻ്റെ ഡിജിറ്റൽ വിതരണാവകാശം ആമസോൺ പ്രൈം സ്വന്തമാക്കി . കന്നഡ ഭാഷയ്ക്ക് പുറമെ തെലുങ്ക് , ഹിന്ദി , തമിഴ് ബംഗാളി മലയാളം ഉൾപ്പടെ ഡബ്ബ് ചെയ്ത പതിപ്പുകളും റിലീസ് ചെയ്യും .


സലിം പി.ചാക്കോ

No comments:

Powered by Blogger.