" Janaki V v/s State of Kerala " Review.


Movie :

Janaki V v/s State of Kerala.

Director: 
Praveen Narayanan.

Genre :
Legal Drama Film.

Platform :  
Theatre .

Language : 
Malayalam

Time :
156 Minutes 19 Seconds.

Rating : 

3 / 5 

✍️

Saleem P. Chacko.
CpK DesK.


***
തൻ്റെ രാഷ്ട്രീയം പറയാൻ ഈ സിനിമയെ സുരേഷ്ഗോപി 
ഉപയോഗിക്കുകയാണ് ചെയ്തിരിക്കുന്നത് .



സുരേഷ് ഗോപി , അനുപമ പരമേശ്വരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ്  " Janaki V v/s State of Kerala " .



സുരേഷ് ഗോപി ( അഡ്വ. ഡേവിഡ് ആബേൽ ഡോണോവാൻ ) , അനുപമ പരമേശ്വരൻ ( ജാനകി വിദ്യാധരൻ ) , മാധവ് സുരേഷ് ( നവീൻ മാത്യൂസ് ) , ശ്രുതി രാമചന്ദ്രൻ ( അഡ്വ. നിവേദിത ആബേൽ ഡോണോ വാൻ )) , ദിവ്യ പിള്ള ((സൈറ ഫാത്തിമ ), അസ്കർ അലി ( ഫിറോസ് മുഹമ്മദ് ) , യദുകൃഷ്ണൻ ( എസ്.ഐ കനകരാജ് ) , ഷോബി തിലകൻ ( സി.ഐ ഗോപകുമാർ ) , ജയൻ ചേർത്തല ( പബ്ലീക് പ്രോസികൂട്ടർ ) , കോട്ടയം രമേശ് ( പബ്ലിക് പ്രൊസിക്യൂട്ടർ ) , ജോയ് മാത്യൂ ( ബിഷപ്പ് ) , ജോസ് ഷേണാദ്രി ( സാമുവൽ ജോൺ ) , ഡിനി ഡാനിയേൽ ( ഡോ. എലിസബത്ത് മാമ്മൻ ) , ബാലാജി ശർമ്മ ( ശിവപ്രസാദ് എലൂർ ) , നിസ്താർ സേട്ട് ( ആൻ്റണി എം.എൽ.എ) , യദു കൃഷ്ണൻ ( മത്തായി ബേബി ) , ദിലീപ് മേനോൻ ( വിദ്യാധരൻ പിള്ള ) , ഷഫീർ ഖാൻ ( വേണു ചിറ്റപ്പൻ ) , മഞ്ജുശ്രീ നായർ ( ചിറ്റ ) , വൈഷ്ണവി രാജ് ( ലക്ഷ്മി ) , മേധ പല്ലവി ( രക്ഷിത ഷെട്ടി ) , രതീഷ് കൃഷ്ണൻ ( ടോണി തോമസ് ) , ജയ് വിഷ്ണു ( ആനന്ദ് മുരളിധരൻ ) , രഞ്ജിത്ത് മേനോൻ ( വെങ്കട്ട് ) , അഭിഷേക് രവീന്ദ്രൻ ( വിഷ്ണു കുറുപ്പ് ) , മുസ്തഫ സർഗം ( മനോഹർ ) , അശ്വിൻ  ഗോപിനാഥ് ( ബേക്കറി സ്റ്റാഫ് ) , അഖിൽ ജിബിൻ എബ്രഹാം ( വരൻ ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു .


കോസ്മോസ് എൻ്റർടെയിൻമെൻ്റസിൻ്റെ ബാനറിൽ ജെ. ഫണീന്ദ്രകുമാറാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് . സേതുരാമൻ നായർ കാങ്കോൽ സഹ നിർമ്മാതാവുമാണ് .


രണദിവെ ഛായാഗ്രഹണവും , സംജിത് മുഹമ്മദ് എഡിറ്റിംഗും , സംഗീതവും പശ്ചാത്തല സംഗീതവും റൈസ് ഫ്രം ഫയർ ജിബ്രാൻ , ഗിരീഷ് നാരായണൻ എന്നിവരാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് . ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത് .


ജെഎസ്‍കെ എന്ന കോര്‍ട് റൂം ത്രില്ലര്‍ ഡ്രാമയിൽ ജാനകി വിദ്യാധരൻ ബലാത്സംഗം ചെയ്യപ്പെടുന്നു. ജാനകി പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തുമ്പോള്‍ അവരുടെ ജീവിതത്തിലെ മറ്റൊരു ദുരന്തവും ഉണ്ടാകുന്നു. തുടര്‍ന്ന് നടക്കുന്ന വാദപ്രതിവാദങ്ങളാണ് ജെഎസ്‍കെയെന്ന സിനിമ പറയുന്നത് . ജാനകിക്ക് എന്താണ് സംഭവിച്ചത്? ആരാണ് കുറ്റവാളി എന്ന ചോദ്യത്തിന്റെ ഉത്തരത്തിനായുള്ള കണ്ടെത്തലുകള്‍ ക്കൊപ്പം സമൂഹത്തിലേക്ക് ചില ചോദ്യ ശരങ്ങള്‍ കൂടി ജാനകി വി വേഴ്‍സസ് സ്റ്റേറ്റ് ഓഫ് കേരള പറയുന്നു. എങ്ങനെ സ്റ്റേറ്റ് ഓഫ് കേരളയും പ്രതിക്കൂട്ടിലേക്ക് വരുന്നത് എന്നത് സിനിമയില്‍ കാണാം .


അഡ്വക്കേറ്റ് ഡേവിഡ് ആബേൽ ഡോണോവന്‍ എന്ന കഥാപാത്രത്തെ യാണ് സുരേഷ് ഗോപി അവതരിപ്പി ക്കുന്നത്. ജാനകി വിദ്യാധരന്‍ എന്ന കഥാപാത്രമാണ് അനുപമയുടേത്.
ശ്രുതി രാമചന്ദ്രൻ്റെ അഭിനയം എടുത്ത് പറയാം . വമ്പൻ ഡയലോഗുകളും അഭിനയ മുഹൂർത്തങ്ങളും സുരേഷ് ഗോപിക്കുണ്ട്. 



No comments:

Powered by Blogger.