മെറിലാൻഡ് സ്റ്റുഡിയോസിൻ്റെ ബാനറിൽ ത്രില്ലർ ചിത്രവുമായി വിനീത് ശ്രീനിവാസൻ . നിർമ്മാണം : വിശാഖ് സുബ്രഹ്മണ്യം . മുഖ്യ വേഷത്തിൽ നോബിൾ ബാബു തോമസ് .
മെരിലാൻഡ് സ്റ്റുഡിയോസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസന്റെ ഹാബിറ്റ് ഓഫ് ലൈഫും നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നോബിൾ ബാബു തോമസാണ് നായകൻ. ‘ഹൃദയം’, ‘വർഷങ്ങൾക്ക് ശേഷം’ എന്നീ സിനിമകൾക്ക് ശേഷമുള്ള മെരിലാൻഡിന്റെ മൂന്നാമത്തെ ചിത്രമാണിത്.
"ഹൃദയം’, ‘വർഷങ്ങൾക്ക് ശേഷം’ എന്നീ സൂപ്പർഹിറ്റ് സിനിമകൾക്ക് ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്ണണ്യവും ഒരുമിക്കുന്നു. ഇത്തവണ ത്രില്ലർ സിനിമയുമായാണ് ഇരുവരുടെയും വരവ്. മൂന്ന് സിനിമകളുടെയും സംവിധായകൻ വിനീത് ശ്രീനിവാസൻ എന്നതാണ് പ്രത്യേകത. ‘ആനന്ദം’, ‘ഹെലൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് വിനീത് നിർമാതാവിന്റെ കുപ്പായമണിയുന്നത്. ‘തിര’യ്ക്ക് ശേഷമാണ് വിനീത് ഒരു ത്രില്ലർ സിനിമ ചെയ്യുന്നത്.
"വലിയ ബജറ്റിൽ ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ജോർജ്ജിയ അസർബൈജാന്റെയും അതിർത്തികളി ലായിരുന്നു . 2024 ഏപ്രിൽ മുതൽ ഒരു വർഷമെടുത്താണ് ലൊക്കേഷൻ കണ്ടെത്തി പ്രി പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കി യത്. ഷിംല, ഛണ്ഡീഗഡ് എന്നിവിടങ്ങളിൽ അഞ്ച് ദിവസത്തെ ഷൂട്ടിങ് ഉണ്ടായിരുന്നു.
ജോമോൻ ടി. ജോൺ ഛായാഗ്രഹണവും, ഷാൻ റഹ്മാൻ സംഗീതവും ,രഞ്ജൻ എബ്രഹാമാണ് എഡിറ്റിംഗും, നോബിൾ ബാബു തോമസ് തിരക്കഥയും ഒരുക്കുന്നു . സെപ്റ്റംബറിൽ ചിത്രം തിയേറ്ററുകളിൽ എത്തും .

No comments: