വിസ്മയ മോഹൻലാൽ " തുടക്കം " സിനിമയിലുടെ വെള്ളിത്തിരയിലേക്ക് . സംവിധാനം : ജൂഡ് ആന്തണി ജോസഫ് .
വിസ്മയ മോഹൻലാൽ " തുടക്കം " സിനിമയിലുടെ വെള്ളിത്തിരയിലേക്ക് . സംവിധാനം : ജൂഡ് ആന്തണി ജോസഫ്
" 2018 " എന്ന ബ്ലോക്ക്ബസ്റ്റർ എന്ന ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണിത് .ആൻ്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
പോസ്റ്ററിൽ വിസ്മയ മോഹൻലാൽ എന്ന് ഏഴുതിയിരിക്കുന്നത് " മോഹൻലാൽ " തന്നെയാണ് .
ഇതൊരു നിയോഗമായി കാണുന്നു.
എന്റെ ലാലേട്ടന്റെയും സുചിചേച്ചിയുടെയും, പ്രിയപ്പെട്ട മായയുടെ ആദ്യ സിനിമ എന്നെ വിശ്വസിച്ചു ഏല്പിക്കുമ്പോൾ ഞാൻ കണ്ടതാണ് ആ കണ്ണുകളിൽ നിറഞ്ഞ സന്തോഷവും പ്രതീക്ഷയും.
നിരാശപ്പെടുത്തില്ല ലാലേട്ടാ.. ചേച്ചി...
കൂടുതൽ അവകാശവാദങ്ങൾ ഒന്നുമില്ല, ഒരു കുഞ്ഞു സിനിമ.
എന്നും എന്റെ മനസ്സ് പറയുന്ന സിനിമകളാണ് ഞാൻ ചെയ്തിട്ടുള്ളത്. ഇന്നും അങ്ങനെ തന്നെ.
ആന്റണി ചേട്ടാ ഇതൊരു “ആന്റണി -ജൂഡ് “
”തുടക്ക“മാകട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു.
❤️❤️❤️
പ്രിയ പ്രേക്ഷകർ കൂടെ നിൽക്കുമെന്ന പ്രതീക്ഷയോടെ 🙏🏻🙏🏻🙏🏻 - JUDE ANTHONY JOSEPH
No comments: