" വലംപിരി ശംഖ് : ജൂലൈ 25ന് റിലീസ് ചെയ്യും. സംവിധാനം : ഷംനാദ് .


 

" വലംപിരി ശംഖ് : ജൂലൈ 25ന് റിലീസ് ചെയ്യും. സംവിധാനം : ഷംനാദ് .


കഴിഞ്ഞ കുറച്ചു വർഷക്കാലമായി വെബ് സീരീസ്, ഷോർട്ട് ഫിലിംസ് ചെയ്തുവരുന്ന ഒരു കൂട്ടം ആളുകളുടെ സിനിമാ രംഗത്തേക്കുള്ള കടന്ന് വരവാണ് ഇത്. 


ഒലക്ക എന്റർടൈൻമെന്റ്സ് ന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ഷംനാദ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയയിലും വെബ് സീരീസ് രംഗത്തും പ്രമുഖരായ ഒരു കൂട്ടം കലാകാരന്മാർ ഒന്നിക്കുന്ന ചിത്രമാണ് വലംപിരിശംഖ്.


അപ്രതീക്ഷിതമായി തങ്ങളെ വിട്ടുപോയ സുഹൃത്തിന്റെ ആഗ്രഹം നിറവേറ്റാൻ കൂടിയാണ് ഓ.ടി.ടി പ്ലാറ്റ്ഫോമിന് വേണ്ടി നിർമ്മാണം തുടങ്ങിയ വെബ് സീരീസ്‌ സിനിമയായി മാറുന്നത്.  


സിയാഉൽ ഹഖ്, നാരായണി ഗോപൻ, രേഷ്മ രാഘവേന്ദ്ര തുടങ്ങിയവർ ആണ് ഇതിലെ രണ്ട് ഗാനങ്ങൾ പാടിയിരിക്കുന്നത്. ബിൻസൻ ചാക്കോ ആണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്.  റിലീസിന് ഒരുങ്ങുന്ന ഈ ചിത്രം എല്ലാവരും തിയേറ്ററിൽ തന്നെ പോയി കാണുകയും  വൻ വിജയമാക്കി തീർത്ത് ആ സുഹൃത്തിന്റെ ആഗ്രഹം സഫലമാക്കിത്തീർക്കുകയും ചെയ്യണമെന്ന് അണിയറപ്രവർത്തകർ അഭ്യർത്ഥിച്ചു. 

No comments:

Powered by Blogger.