" ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള’' എന്ന സിനിമയുടെ സെൻസറിങ്ങുമായി ബന്ധപ്പെട്ട കേന്ദ്ര സെൻസർ ബോർഡ് തീരുമാനത്തിനെതിരെ തിരുവനന്തപുരത്തെ സെൻസർ ബോർഡ് ഓഫിസിലേക്ക് ഫെഫ്ക, അമ്മ, മാക്ട, പ്രൊഡ്യൂസഴ്സ് അസോസി യേഷൻ തുടങ്ങിയ സിനിമ സംഘടനകളുടെ നേതൃത്വത്തിൽ സംയുക്ത പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.



" ജാനകി V/S  സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ സെൻസറിങ്ങുമായി ബന്ധപ്പെട്ട  കേന്ദ്ര സെൻസർ ബോർഡ് തീരുമാനത്തിനെ തിരെ തിരുവനന്തപുരം സെൻസർ ബോർഡ് ഓഫിസിലേക്ക് ഫെഫ്ക, അമ്മ, മാക്ട, പ്രൊഡ്യൂസഴ്സ് അസോസി യേഷൻ തുടങ്ങിയ സിനിമ സംഘടനകളുടെ നേതൃത്വത്തിൽ സംയുക്ത പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. 


തിരുവനന്തപുരത്ത് ചിത്രാഞ്ജലി സ്റ്റുഡിയോ 'യിലെ സെൻസർ ബോർഡ് ഓഫിസിന് മുന്നിൽ കത്രികകൾ കുപ്പത്തൊട്ടിയിൽ ഇട്ടു കൊണ്ട് ആക്‌ഷൻ, നോ കട്ട് എന്നു പറഞ്ഞുകൊണ്ടേയിരുന്നു പ്രതിക്ഷേധ മാർച്ചിന്റെ ഉദ്ഘാടനം. 

ഫെഫ്കയ്ക്കു വേണ്ടി സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണൻ, പ്രൊഡ്യൂസർ അസോസിയേഷന് വേണ്ടി രഞ്ജിത് ‘അമ്മ’ സംഘടനയ്ക്ക് വേണ്ടി അൻസിബ ഹസൻ, ജയൻ ചേർത്തല, സീരിയൽ സംഘടനയായ ആത്മയ്ക്കു വേണ്ടി പൂജപ്പുര രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു .


ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടമാണ്, ഞങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രശ്നത്തിൻ്റെ അന്തസത്ത തീയാണ് സംവിധായകൻ  ബി. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു .


ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റത്തെ പ്രതിരോധിക്കണമെന്നും അതിന്റെ ഭാഗമാണ് ഈ പ്രതിഷേധമെന്നും സംവിധായകൻ സിബി മലയിൽ പറഞ്ഞു.


പേര് മാറ്റണമെന്ന് പറയുന്നത് ചിലരുടെ വ്യക്തിതാല്പര്യം, നാളെ ചിലപ്പോൾ അവർ പറയും ഈ മുഖം വേണ്ടെന്ന് നടൻ ജയൻ ചേർത്തല പറഞ്ഞു .


പോസ്റ്റർ ഒട്ടിച്ചത് കഴിഞ്ഞതിന് ശേഷം കഥാപാത്രത്തിന്റെ പേര് മാറ്റണം എന്ന് പറയുന്നതിൽ ഒരു ന്യായവുമില്ല.പേരിന്റെ പേരിൽ എന്തിനാണ് ജനങ്ങളെ വേർതിരി ക്കുന്നതെന്നും മതം എന്തിനാണ് ഇത്തരം കാര്യങ്ങളിൽ കൂടിക്കലർത്തുന്ന തെന്നും നടിയും അമ്മയുടെ ഭാരവാഹി യുമായ അൻസിബ ഹസ്സൻ പറഞ്ഞു. 


ജാനകി എന്ന പേര് ഉപയോഗിക്കരുതെന്ന് സെൻസർ ബോർഡിന്റെ നിയമാവലിയിൽ പറഞ്ഞിട്ടില്ല, ഇങ്ങനെയായാൽ ഉണ്ണികൃഷ്ണനെന്നും ഷാജി കൈലാസ് എന്നും പേര് വെക്കാനാവില്ലല്ലോ നിർമ്മാതാവ് എം രഞ്ജിത് ചൂണ്ടിക്കാട്ടി .



ബി. ഉണ്ണികൃഷ്ണൻ , സിബി മലയിൽ , കമൽ , ജയൻ ചേർത്തല , അൻസിബ ഹസൻ , സരയൂ , പി.കെ. ബാബുരാജ് , പി. ശ്രീകുമാർ , മണിയൻപിള്ള രാജു , എം.രഞ്ജിത്ത് , ബി.  രാകേഷ് , അനിൽ തോമസ്, വാളക്കുഴി ഔസേപ്പച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു .


സി. പി. ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം , സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. വി. ജയരാജൻ , ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗം കെ. മുരളിധരൻ തുടങ്ങിയവർ സമരത്തെ അഭിവാദ്യം ചെയ്തു.


 



No comments:

Powered by Blogger.