സമൂഹത്തെ ചിന്തിപ്പിക്കുന്ന പ്രമേയവുമായി " ആഭ്യന്തര കുറ്റവാളി " .



ചിത്രം :

ആഭ്യന്തര കുറ്റവാളി .


സംവിധാനം :

സേതുനാഥ് പത്മകുമാർ


ഭാഷ :

മലയാളം.


സമയ ദൈർഘ്യം :

123 മിനിറ്റ് 4 സെക്കൻഡ് .


റേറ്റിംഗ് :

3 / 5 


✍️

സലിം പി.ചാക്കോ.


ആസിഫ് അലിയെ നായകനാക്കി നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാം നിർമ്മിച്ചിരിക്കുന്ന ചിത്രമാണ് " ആഭ്യന്തര കുറ്റവാളി " . നവാഗതനായ സേതുനാഥ് പത്മകുമാറാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം  നിര്‍വഹിച്ചിരിക്കുന്നത്. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റര്‍ടെയിനര്‍ ജേണറിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് .


പുതുമുഖം തുളസി, ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ,ശ്രീജാ ദാസ് എന്നിവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. 


അജയ് ഡേവിഡ് കാച്ചപ്പള്ളി ഛായാ ഗ്രഹണവും , സോബിൻ സോമൻ എഡിറ്റിംഗും , ബിജിബാൽ സംഗീതവും  പശ്ചാത്തല സംഗീതവും , സാബു  റാം കലാ സംവിധാനവും ഒരുക്കിയിരിക്കുന്നു. 


കുടുംബത്തിന്റെ അകത്തളങ്ങളിൽ പതിഞ്ഞിരിക്കുന്ന പുരുഷന്മാരുടെ വേദനകളെ അടയാളപ്പെടുത്തുന്ന സിനിമയാണിത് . കുടുംബങ്ങളിൽ സ്ത്രീകളെപ്പോലെ തന്നെ പുരുഷന്മാരും പലപ്പോഴും പീഡനത്തിന് ഇരയാകുന്നുവെന്നു തുറന്ന് പറയുന്ന സിനിമകൂടിയാണിത്. സമൂഹത്തെ ചിന്തിപ്പിക്കാൻ സഹായിക്കുന്ന ഒര കുടുംബചിത്രമാണ് " ആഭ്യന്തര കുറ്റവാളി " .




No comments:

Powered by Blogger.