" തെളിവ് സഹിതം " ജൂൺ ആറിന് റിലീസ് ചെയ്യും . ട്രെയ്ലർ നടി അനു സിത്താര പുറത്തിറക്കി .




ജോളിവുഡ് മൂവീസിന്റെ ബാനറിൽ,ജോളി ലോനപ്പൻ നിർമ്മിച്ച് നവാഗതനായ  സക്കീർ മണ്ണാർമല സംവിധാനം ചെയ്ത  " തെളിവ് സഹിതം " ജൂൺ ആറിന് റിലീസ് ചെയ്യും. ട്രെയ്ലർപ്രശസ്ത സിനിമ താരം " അനു സിതാര " യുടെ ഓഫീഷ്യൽ പേജിലൂടെ പുറത്തിറക്കി. 


https://youtu.be/dbTGy9VarMM?si=VztjLAPouzwGtsz1


ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഷഫീഖ് കാരാട് ആണ്. ആളൊരുക്കം, സബാഷ് ചന്ദ്രബോസ്  എന്നീ ചിത്രങ്ങൾക്ക് ശേഷം ജോളി ലോനപ്പൻ നിർമ്മിക്കുന്ന ചിത്രമാണ് ' തെളിവ് സഹിതം " 


തികച്ചും ഒരു ത്രില്ലർ ജോണറിൽ ഒരുക്കിയ  ചിത്രത്തിൽ നിഷാന്ത് സാഗർ, മേജർ രവി, അബു സലീം, രാജേഷ് ശർമ, നിർമൽ പാലാഴി, പ്രദീപ് ബാലൻ, തുടങ്ങിയ അഭിനേതാക്കൾക്കൊപ്പം പുതുമുഖ നടിമാരായ ഗ്രീഷ്മ ജോയ്,നിദ,മാളവിക അനിൽ കുമാർ.പുതുമുഖ നടൻമാരായ ഷൌക്കത്ത് അലി, ബിച്ചാൽ മുഹമ്മദ്‌, കൃഷ്ണദാസ് പൂന്താനം എന്നിവരും അഭിനയിക്കുന്നു. 


ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് എൽദോ ഐസക് ആണ്. മ്യൂസിക് സായി ബാലൻ. എഡിറ്റിംഗ് അശ്വിൻ രാജ്. സുനിൽ എസ് പൂരത്തിന്റതാണ് വരികൾ.അതുൽ നറുകര, സായി ബാലൻ, സുര, ദാസൻ, തുടങ്ങിയവരാണ് ഗാനങ്ങൾ ആലപിച്ചിരി ക്കുന്നത്.ഗിജേഷ് കൊണ്ടോട്ടി ആണ് പ്രൊഡക്ഷൻ കൺട്രോളർ. സൻഹ സ്റ്റുഡിയോ സിനിമ തിയേറ്ററുകളിൽ എത്തിക്കുന്നു.


പി ആർ ഒ എം കെ ഷെജിൻ.



No comments:

Powered by Blogger.