ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ, ജൂനിയർ എംജിആർ ഒന്നിക്കുന്ന "അഞ്ചംഗപോരി"ലേക്ക് നായികമാരെ തേടുന്നു; സിനിമയുടെ കാസ്റ്റിംഗ് കോൾ പുറത്തുവിട്ട് അണിയറപ്രവർത്തകർ ..


 

ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ, ജൂനിയർ എംജിആർ ഒന്നിക്കുന്ന "അഞ്ചംഗപോരി"ലേക്ക് നായികമാരെ തേടുന്നു; സിനിമയുടെ കാസ്റ്റിംഗ് കോൾ പുറത്തുവിട്ട് അണിയറപ്രവർത്തകർ ..


20-നും 25-നും ഇടയില്‍ പ്രായമുള്ള അഞ്ച് യുവതികളെയാണ് നായികാവേഷത്തിലേക്ക് തേടുന്നത്..


ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ, ജൂനിയർ എംജിആർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാവര പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അയ്യപ്പൻ ആർ നാഥ് കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അഞ്ചംഗപോര്. ഇപ്പോഴിതാ ചിത്രത്തിലേക്ക് നായികമാരെ തേടികൊണ്ടുള്ള കാസ്റ്റിങ് കാള്‍ പുറത്തു വന്നിരിക്കുകയാണ്. ചിത്രത്തിൻറെ അണിയറപ്രവർത്തകരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ആണ് കാസ്റ്റിങ് കോള്‍ റിലീസ് ചെയ്തിരിക്കുന്നത്. 20-നും 25-നും ഇടയില്‍ പ്രായമുള്ള അഞ്ച് നായികമാരെയാണ് തേടുന്നത്. കൂടാതെ കളരിപ്പയറ്റ് അറിയാവുന്ന പെൺകുട്ടി, നായകന്മാരുടെ ചെറുപ്പം അഭിനയിക്കാവുന്ന 08-നും 12-നും ഇടയില്‍ പ്രായമുള്ള കുട്ടികൾ,  35-നും 65-നും ഇടയില്‍ പ്രായമുള്ളവർ എന്നിവരെയും തേടുന്നു.

 


anjangaporunewfilm@gmail.com എന്ന ഇമെയില്‍ അഡ്രസിലേക്കാണ് അപേക്ഷകള്‍ അയക്കേണ്ടത്.

No comments:

Powered by Blogger.