" പ്രിൻസ് and Family " യുടെ വിജയാഘോഷം.


 


ദിലീപിനെ നായകനാക്കി നവാഗതനായ  ബിൻ്റോ സ്റ്റീഫൻ സംവിധാനം ചെയ്ത " പ്രിൻസ് and Family " ഇന്ന് 33 ദിവസം പിന്നിടുന്നു .ദിലീപ് നായകനാകുന്ന 150-മത്തെ ചിത്രമാണിത്. മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 


* പത്തനംതിട്ടയിൽ ആദ്യമായാണ് ഒരു ദിലീപ് ചിത്രം ഒരു മാസം പിന്നിടുന്നത് .  പത്തനംതിട്ട ട്രിനിറ്റി മൂവി മാക്സ് തിയേറ്ററിലും ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ഇപ്പോൾ ധന്യ, രമ്യ തിയേറ്ററുകളിൽ ഈ സിനിമ പ്രദർശിപ്പിച്ചു വരുന്നു .




സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ " പ്രിൻസ് and Family " യുടെ വിജയാഘോഷം പത്തനംതിട്ട ധന്യ തിയേറ്ററിൽ നടന്നു. ചെയർമാൻ സലിം പി. ചാക്കോ കേക്ക് മുറിച്ച് വിജയാഘോഷം ഉദ്ഘാടനം ചെയ്തു . കൺവീനർ പി. സക്കീർ ശാന്തി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ധന്യ തിയേറ്ററിനുള്ള മൊമൻ്റോ രക്ഷാധികാരി രാജൻ സി .കെ. തിയേറ്റർ മാനേജർ ബിനു ബി. ചന്ദ്രന് നൽകി. ബിജു ആർ.പിള്ള , ബിനോയ് രാജൻ , കെ.സി . വർഗ്ഗീസ്, മഞ്ജു ബിനോയ്, ശ്യാമ ശിവൻ , സാന്ദ്ര ബിനോയ് തുടങ്ങിയവർ പ്രസംഗിച്ചു. ഐസക്ക് ബിജു , എബി അനിൽ , സൈമൺ സി. എസ്. , സജേഷ് എസ് എന്നിവരും സിനിമ കാണാൻ എത്തിയ കുടുംബ പ്രേക്ഷകരും ചടങ്ങിൽ പങ്കെടുത്തു. 




No comments:

Powered by Blogger.