മലയാളത്തിലെ ആദ്യ സിനിമാറ്റിക് യൂണിവേഴ്‌സിന് തുടക്കം കുറിക്കാൻ ദുൽഖർ സൽമാൻ; വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന കല്യാണി പ്രിയദർശൻ - നസ്ലൻ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്കും ടൈറ്റിലും നാളെ 6 മണിക്ക്.



മലയാളത്തിലെ ആദ്യ സിനിമാറ്റിക് യൂണിവേഴ്‌സിന് തുടക്കം കുറിക്കാൻ ദുൽഖർ സൽമാൻ; വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന കല്യാണി പ്രിയദർശൻ - നസ്ലൻ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്കും ടൈറ്റിലും നാളെ 6 മണിക്ക്.


ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടൈറ്റിൽ എന്നിവ നാളെ വൈകുന്നേരം 6 മണിക്ക് പുറത്ത് വിടും. സൂപ്പർ ഹീറോ പരിവേഷത്തിൽ ഉള്ള, കല്യാണി പ്രിയദർശൻ ആണെന്ന സൂചന നൽകുന്ന ഒരു സ്ത്രീയുടെ രൂപമാണ് ഇതിൻ്റെ അനൗൺസ്മെൻ്റ് പോസ്റ്ററിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ഡൊമിനിക് അരുൺ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ലോഗോ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. "They Live Among Us" (അവർ നമ്മുടെ ഇടയിൽ ജീവിക്കുന്നു) എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിൻ്റെ ലോഗോ പുറത്ത് വിട്ടത്. കല്യാണി പ്രിയദർശനും നസ്‌ലനുമാണ്  ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്.


പ്രേക്ഷകരിൽ  ചിത്രത്തെ കുറിച്ച് ഏറെ ആകാംക്ഷ നിറക്കുന്ന രീതിയിലാണ് ലോഗോയും ഇപ്പൊൾ വന്നിരിക്കുന്ന പോസ്റ്ററും ഒരുക്കിയിരിക്കുന്നത്. മലയാളി പ്രേക്ഷകർ ഇന്നോളം കാണാത്ത ഒരു കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇവ തരുന്നത്.


ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് ഈ ചിത്രമെന്ന് റിപ്പോർട്ടുകളുണ്ട്. സൂപ്പർ ഹീറോ ആക്ഷൻ ചിത്രമായാണ് ഇത് ഒരുങ്ങുന്നതെന്നും സൂചനയുണ്ട്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ പുറത്തു വിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്‌സ് ബിജോയ്, എഡിറ്റർ - ചമൻ ചാക്കോ,  എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് - റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, വിനോഷ്  കൈമൾ,  ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്

No comments:

Powered by Blogger.