ശ്രീ ഗണേഷ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന തമിഴ് ഭാഷ കുടുംബ ചിത്രം " 3 BHK " ജൂലൈ 4ന് തിയേറ്ററുകളിൽ എത്തും.



ശ്രീ ഗണേഷ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന തമിഴ് ഭാഷ കുടുംബ ചിത്രം  " 3 BHK " ജൂലൈ 4ന് തിയേറ്ററുകളിൽ എത്തും. 


ആർ .ശരത്കുമാർ , സിദ്ധാർത്ഥ് , ദേവയാനി , മീരാ രാഘുനാഥ് , ചൈത്ര ജെ. , യോഗി ബാബു , സുബ്ബു പഞ്ചു എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


ദിനേശ് ബി കൃഷ്ണൻ , ജിതിൻ സ്റ്റാനിസ്ലോസ് എന്നിവർ ഛായാഗ്രഹണവും , ഗണേഷ് ശിവ എഡിറ്റിംഗും , അമൃത് രാംനാഥ് സംഗീതവും, ശ്രീഗണേഷ് , കാർത്തിക് നേത, പാൽ ഡബ്ബ , വിവേക് എന്നിവർ ഗാനരചനയും ഒരുക്കുന്നു. അനന്തു ,കല്യാണി നായർ , ഉത്തര ഉണ്ണി കൃഷ്ണൻ , അമൃത് രാംനാഥ് , പാൽ ഡബ്ബ , ഫ്രിസൽ , ചിന്മയി ശ്രീപാദ , സൂരജ് സന്തോഷ് പ്രദീപ്കുമാർ, ഹരി ചരൺ  എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് .


ശാന്തി ടാക്കീസ് ബാനറിൽ അരുൺ വിശ്വയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് . " 3BHK വീട് " എന്ന ചെറുകഥ എഴുതിയത് അരവിന്ദ് സച്ചിദാനന്ദമാണ് . വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത് .


സലിം പി.ചാക്കോ .



No comments:

Powered by Blogger.