" സൂത്രവാക്യം " ജൂലൈ 11 ന് തിയേറ്ററുകളിൽ എത്തും .



" സൂത്രവാക്യം " ജൂലൈ 11 ന് തിയേറ്ററുകളിൽ എത്തും .


ഷൈൻ ടോം ചാക്കോയും, വിൻസി അലോഷ്യസും പ്രധാന വേഷത്തിലെത്തുന്ന 'സൂത്രവാക്യ'ത്തിന്റെ റിലീസ് ഒരാഴ്ച കൂടി നീട്ടി. ജൂലൈ 4-ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ജൂലൈ 11-ലേക്ക് മാറ്റിയതായി നിർമ്മാതാക്കൾ അറിയിച്ചു. 


ജൂലൈ 4-ന് ഒന്നിലധികം  റിലീസുകൾ ഉള്ളതിനാൽ  കൂടുതൽ സൗകര്യപ്രദവും വിപുലവുമായ റിലീസിന് വേണ്ടിയുള്ളതാണ് ഈ തീരുമാനം.നവാഗതനായ യൂജിൻ ജോസ് ചിറമ്മേൽ സംവിധാനം നിർവ്വഹിക്കുന്ന ചിത്രം, നിർമ്മിച്ചിരിക്കുന്നത് സിനിമ ബണ്ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീകാന്ത് കന്ദ്രഗുളയാണ്.  സിൻവേഴ്സ് വേൾഡ് വൈഡും, സെഞ്ചുറി സിനിമാസ് കേരളയും  സംയുക്തമായി ചിത്രം വിതരണത്തിനെ ത്തിക്കും.


എല്ലാത്തരം പ്രേക്ഷരെയും ലക്ഷ്യമിടുന്ന ഈ ചിത്രത്തിൽ ഹാസ്യവും, നൊസ്റ്റാൾജിയയും, ത്രില്ലറും സമന്വയിപ്പിച്ചാണ് ഒരുക്കിയിട്ടുള്ളത്. ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ് എന്നിവരെ കൂടാതെ  ദീപക് പറമ്പോൾ, ശ്രീകാന്ത് കന്ദ്രഗുള, ബിനോജ് വില്യ, മീനാക്ഷി മാധവി, നസീഫ്, അനഘ, ദിവ്യ എം നായർ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.        


രചന റജിൻ എസ്. ബാബു, സിനിമാറ്റോഗ്രഫി ശ്രീറാം ചന്ദ്രശേഖരൻ, സംഗീതം ജീൻ പി ജോൺസൺ, ഗാനരചന മനു മഞ്ജിത്, എഡിറ്റിംഗ് നിതീഷ് കെ.ടി.ആർ എന്നിവർ നിർവഹിക്കുന്നു.  വിദ്യാലയജീവിതവും, കുടുംബ ബന്ധങ്ങളും, യുവത്വത്തിലെ ഭാവനാശേഷികളും, ഹൃദയസ്പർശിയായി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു.


“സൂത്രവാക്യം എന്നത് അതിമനോഹരമായ, സൃഷ്ടിപരമായ ഒരു കൂട്ടായ്മയുടെ സ്നേഹപൂർണമായ പ്രയത്നമാണ്. ഈ വൈകിപ്പിക്കൽ നേരത്തേ പ്രതീക്ഷിച്ചിരുന്നി ല്ലെങ്കിലും, പ്രേക്ഷകർക്ക് മികച്ച തീയേറ്റർ അനുഭവം നൽകുവാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഈ തീരുമാനത്തിന് പിന്നിൽ. ചിത്രത്തിന്റെ ടീമിനും, വിതരണ ക്കാർക്കും , അതിൽ ഏറ്റവും പ്രധാനമായി പ്രേക്ഷകർകും ഈ കാത്തിരിപ്പിനും പിന്തുണയ്ക്കുമുള്ള നന്ദി അറിയിക്കുന്നു. പുതിയ അപ്ഡേറ്റുകൾക്കായി കാത്തിരി ക്കുക.” - നിർമ്മാതാവ് ശ്രീകാന്ത് കന്ദ്രഗുള പറയുന്നു.

No comments:

Powered by Blogger.