'ആറു ആണുങ്ങള്‍' എന്ന ചിത്രം ജൂലൈ 11ന് തിയേറ്ററിലേക്ക്.
'ആറു ആണുങ്ങള്‍' എന്ന ചിത്രം ജൂലൈ 11ന് തിയേറ്ററിലേക്ക്.
മഞ്ജുസല്ലാപം മീഡിയയുടെ ബാനറില്‍ നിര്‍മിച്ച രണ്ടാമത്തെ ചിത്രമാണിത്. നിരവധി പുരസ്‌കാരങ്ങള്‍ നേടിയ 'ചാമ' എന്ന ആദ്യ ചിത്രത്തിന് ശേഷം സംബ്രാജ് സംവിധാനം ചെയ്യുന്ന 'ആറു ആണുങ്ങള്‍' റിലീസിന് ഒരുങ്ങുന്നു. ജൂലൈ 11നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. രാധാകൃഷ്ണന്‍ നായര്‍ രാഗം, സുരേഷ് കുമാര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.
കോമഡി സ്റ്റാർ വിന്നർ ശിവമുരളി, ചാമ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് വിന്നഡ് നസിഫ് ഒതായി, സജിത് ലാല്‍ നന്ദനം,ആദില്‍ മുഹമ്മദ്, ബാലു കൈലാസ്, മുരളി കാലോളി, അദിത്യ ഹരി, ദീപ, ജിനി ഇളക്കാട്, ഗീത, സനൂജ, മിനി പൂങ്ങാറ്റ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. യെസ്‌കുമാര്‍ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തില്‍ ഗോകുല്‍ കാര്‍ത്തികാണ് ക്യാമറാമാന്‍. ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് സുദീപ് കുമാറാണ്. ജിനോ: പശ്ചാത്തല സംഗീതം, അടൂര്‍ ഉണ്ണികൃഷ്ണന്‍: സംഗീതം. മഞ്ജുസല്ലാപം മീഡിയയുടെ ബാനറില്‍ നിര്‍മിച്ച രണ്ടാമത്തെ ചിത്രമാണിത്. ആണിനേയും, പെണ്ണിനേയും, ഇന്ന് സമൂഹത്തിൽ വേർതിരിച്ച് കാണേണ്ട ഒന്നല്ല. എഴുത്തിലും, വാക്കുകളിലും ആണും, പെണ്ണും സമമാണെന്ന് പറയുകയും, പ്രവൃത്തികളിൽ രണ്ടായി കാണുകയും ചെയ്യുന്നു. ഇതിനെതിരെ, സ്ത്രീകളോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ട് തന്നെ പ്രതികരിക്കുകയാണ് “ആറ് ആണുങ്ങൾ “എന്ന ചിത്രം.പ്രത്യേക സംരക്ഷണം, പ്രത്യേക ആനുകൂല്യം, പ്രത്യേക നിയമം, ഇങ്ങനെ വേർതിരിവിൽ, സ്ത്രീ പുരുഷനേക്കാൾ ഒരുപിടി മുന്നിലെത്തുന്നു. അപ്പോഴും പറച്ചിലിൽ,ധൈര്യവാനും കൊമ്പൻ മീശക്കാരനുമൊക്കെയായ ആണ് അനുഭവിക്കുന്ന പ്രശ്നങ്ങൾ, ദുരിതങ്ങൾ, പലതാണ്. ഒരു സ്ത്രീ ഒന്ന് വിളിച്ചു പറഞ്ഞാൽ ആണിന് മേൽ നിയമ കുരിക്കിടാൻ ഇന്ന് കഴിയും.
ബാല്യം മുതൽ വാർദ്ധ്യകം വരെ ആണുങ്ങൾ അനുഭവിക്കേണ്ടി വരുന്ന സങ്കീർണ്ണമായ പ്രശ്നങ്ങളാണ് “ആറ് ആണുങ്ങൾ” എന്ന ചിത്രം അവതരിപ്പിക്കുന്നത്.സ്ത്രീകളോടുള്ള പൂർണ ബഹുമാനം നിലനിറുത്തികൊണ്ട് തന്നെ, സ്ത്രീജനങ്ങളുടെ തന്നെ മകൻ, ഭർത്താവ്, അച്ഛൻ എന്നിവർ കടന്നുപോയ ഇത്തരം പ്രശ്നങ്ങളിലൂടെ കടന്നുപോകുക യാണ് “ആറ് ആണുങ്ങൾ “എന്ന ചിത്രം.
No comments: