ദൃശ്യവിസ്മയം സ്വഷ്‌ടിച്ച് ലോകേഷ് സുബ്ബരാജ് - സൂര്യാ ടീമിൻ്റെ " RETRO " .



Movie :

RETRO


Director: 

Karthik Subbaraj .


Genre : 

Romantic Action Thriller .


Platform :  

Theatre .


Language : 

Tamil 


Time :

166 Minutes 30 Seconds.


Rating : 

3.75/ 5 

✍️

Saleem P. Chacko.

CpK DesK.


സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന റോമാൻ്റിക് ആക്ഷൻ ചിത്രമാണ്  " RETRO :  Love, Laughter and War  "


സൂര്യ ( പാരിവേൽ കണ്ണൻ ) , പൂജ ഹെഗ്ഡെ ( രുഗ്മിണി പാരിവേൽ ) , ജയറാം , ജോജു ജോർജ്ജ് , കരുണാക രൻ , നാസർ , പ്രകാശ് രാജ് , സുജിത് ശങ്കർ , താരക് പൊന്നപ്പ , തമിഴ് ,കൃഷ്ണകുമാർബാലകൃഷ്ണൻ , പ്രേംകുമാർ , രാമചന്ദ്രൻ ദൂരൈ രാജ് , ഉദയ് മഹേഷ് , സന്ദീപ് രാജ് , മുരുഗ വേൽ , വിധു , നന്ദിത ദാസ് , രമ്യ സുരേഷ് , സിങ്കംപുലി , ജോർജജ് മരിയൻ , എം.ഡി ആസീഫ് എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ശ്രയ ശരൺ , സംഗീത സംവിധായകൻ എന്നിവർ അതിഥി വേഷങ്ങളിലും എത്തിയിരിക്കുന്നു. 


സ്റ്റോൺ ബഞ്ച് ക്രിയേഷൻസ് , 2 ഡി എൻ്റെർടെയ്ൻമെൻ്റ് എന്നിവയുടെ ബാനറിൽ 65 കോടി മുതൽമുടക്കുള്ള ഈ ചിത്രം  കാർത്തികേയൻ സന്താനം , ജ്യോതിക സൂര്യ എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്. സൂര്യ നായകനാ കുന്ന 44 - മത്തെ ചിത്രമാണിത് .


ശ്രേയസ് കൃഷ്ണ ഛായാഗ്രഹണവും , ഷഫീഖ് മുഹമ്മദ് അലി എഡിറ്റിംഗും , സന്തോഷ് നാരായണൻ സംഗീതവും, വിവേക് ഗാനരചനയും നിർവ്വഹിക്കു ന്നു.  സന്തോഷ് നാരായണൻ , ഇന്ത്യൻ കോറൽ , എൻസെംബിൾ എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. ആൻഡ മാൻ നിക്കോബാർ ദ്വീപുകൾ , ഊട്ടി കേരളം , ചെന്നൈ എന്നിവടങ്ങളി ലായിരുന്നു ചിത്രീകരണം നടന്നത് ."റെട്രോ"യുടെ കേരള വിതരണാവകാ ശം വൈഗ മെറിലാൻഡ് റിലീസാണ് .


ജോജു ജോർജ്ജിൻ്റെ തിലകനും , ജയറാമിൻ്റെ ചാപ്ലിൻ രാജവേലും , സ്വാസിക, രമ്യ സുരേഷ് എന്നിവരുടെ അമ്മ വേഷങ്ങളും , വിധുവിൻ്റെ കിംഗ്  മൈക്കിളും , സുജിത് ശങ്കറിൻ്റെ വേഷവും കൂടുതൽ ഇഷ്ടപ്പെടുന്ന കഥപാത്രങ്ങളായി മാറി.


കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഈ ചിത്രം ആക്ഷൻ ,നൊസ്റ്റാ ൾജിയ , ഫിക്ഷൻ എന്നിവയുടെ മികച്ച മിശ്രിതമാണ്. സ്റ്റെലീഷ് വിഷ്വലുകൾ , ടൈം ട്രാവൽ തീം ,മാസ് അപ്പീൽ എന്നിവ ശ്രദ്ധാകേന്ദ്രങ്ങളാണ്. മികച്ച സ്റ്റൈലീഷ് സിനിമാറ്റിക് അനുഭവം നൽകുന്നു.  ത്രീവ്രത ആകർഷണീയത എന്നിവ യെല്ലാം ചേർന്നുള്ള വേഷ ങ്ങൾ സൂര്യ മനോഹരമായി അവ തരിപ്പിച്ചിരിക്കുന്നു. മാസ് എനർജിയും മികച്ചതായി . പ്രേക്ഷകർക്ക് പൂർണ്ണമായി ഉൾകൊള്ളാൻ കഴിയുന്ന ചിത്രമായി മാറുന്നു. 


ഓരോ ഫ്രെയിമും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. കാർത്തിക് സുബ്ബരാജിൻ്റെ വേറിട്ട  സംവിധാനം എടുത്ത് പറയാം .സംഗീതവും പശ്ചാത്തല സംഗീതവും മനോഹര മാണ്. സന്തോഷ് നാരായണൻ്റെ പശ്ചാത്തല സംഗീതം പ്രധാനപ്പെട്ട സീനുകൾക്ക് ത്രീവൃത നൽകുന്നു. പഞ്ച് ഡയലോഗുകൾ , സ്ലോ - മോഷൻ സിനിമയ്ക്ക് മാറ്റ് . തിയേറ്ററിനെ പ്രകമ്പനം കൊള്ളിക്കുന്ന ആക്ഷൻ സീനുകൾ എടുത്ത് പറയാം .ഇതൊരു വെറും സിനിമയല്ല , ഒരോ ഡയലോഗു  കൾക്കും പ്രേക്ഷകരുടെ ആർപ്പുവിളി കളുടെ ആഘോഷമാണ് .

No comments:

Powered by Blogger.