പ്രഭാസ് ഇരട്ടവേഷത്തിൽ അഭിനയിക്കുന്ന ചിത്രമാണ് " RAJASAAB " .
പ്രഭാസ് ഇരട്ടവേഷത്തിൽ അഭിനയിക്കുന്ന ചിത്രമാണ് " RAJASAAB " . 400 കോടി മുതൽ മുടക്കുള്ള ഈ ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത് മാരുതിയാണ് .
മാളവിക മോഹനൻ , നിധി അഗർവാൾ , റിദ്ധികുമാർ , സഞ്ജയ് ദത്ത് , മുരളി ശർമ്മ , അനുപം ഖേർ , സറീനാ വഹാബ് , വെണ്ണോല കിഷോർ, ബ്രഹ്മാനന്ദം , യോഗി ബാബു , വരലക്ഷ്മി ശരത്കുമാർ , ജിഷു സെൻഗുപ്ത ,നയൻ താര ( അതിഥി താരം ) എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
പിപ്പിൾ മീഡിയാ ഫാക്ടറി ബാനറിലുള്ള റൊമാൻ്റിക് കോമഡി ഹോറർ ചിത്രമാണിത് . കാർത്തിക് പളനി ഛായാഗ്രഹണവും , കോട്ടഗിരി വെങ്കിടേശ്വര റാവു എഡിറ്റിംഗും , തമൻ എസ്. സംഗീതവും നിർവ്വഹിക്കുന്നു. ബി 4 യു മോഷൻ പിക്ചേഴ്സ് , എഎ ഫിലിംസ് എന്നിവരാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.
സലിം പി .ചാക്കോ .

No comments: