ശക്തമായ രാഷ്ട്രീയം പറയുന്ന കൊമേഴ്സ്യൽ സിനിമയാണ് ടോവിനോ തോമസിൻ്റെ " നരിവേട്ട " . ചേരൻ തിളങ്ങി .
Movie :
NARIVETTA .
Director:
Arunraj Manohar.
Genre :
Action Drama.
Platform :
Theatre .
Language :
Malayalam .
Time :
139 Minutes 58 Seconds.
Rating :
3.75 / 5
✍️
Saleem P. Chacko.
CpK DesK.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ചിത്രമാണ് " നരിവേട്ട ". " മറവികൾ ക്കെതിരായ ഓർമ്മയുടെ പോരാട്ടം......" എന്ന ടാഗ് ലൈനോടെ യാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത് .
ടോവിനോ തോമസ് ( ആംഡ് പോലീസ് കോൺസ്റ്റബിൾ വർഗ്ഗീസ് പീറ്റർ ) , സൂരാജ് വെഞ്ഞാറമൂട് ( ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് ), തമിഴ് നടൻ ചേരൻ ( ആർ. കേശവദാസ് ) , ആര്യ സലിം ( സി.കെ. ജാനു ) , പ്രശാന്ത് മാധവൻ ( മധു ) , കുമാർ സേതു ( മിനിസ്റ്റർ രാമകൃഷ്ണൻ ) ,പ്രിയംവദ കൃഷ്ണൻ , റിനി ഉദയകുമാർ , ജീതിൻ ഈഡൻ, നന്ദു, പ്രശാന്ത് മാധവൻ, അപ്പുണ്ണി ശശി, എൻ.എം. ബാദുഷ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
പി.എസ്.സി വഴി പോലീസ് കോൺസ്റ്റബിൾ ജോലി ലഭിച്ച വർഗ്ഗീസ് പീറ്ററിൻ്റെ ജീവിതയാത്രയാണ് സിനിമയുടെ പ്രമേയം . യാതൊരു താൽപര്യമില്ലാതെയാണ് കോൺസ്റ്റബിൾ ജോലിയ്ക്ക് വർഗ്ഗീസ് പീറ്റർ പോകുന്നത് . വയനാട്ടിൽ നടക്കുന്ന ഒരു ആദിവാസി ഭൂസമരത്തിന് ഡ്യൂട്ടി പോകേണ്ടി വന്ന വർഗ്ഗീസ് പീറ്റർ കൺമുന്നിൽ കാണുന്ന സംഭവങ്ങളാണ് " നരിവേട്ട " പറയുന്നത് .
പൂർണ്ണമായും പൊലീസ് പശ്ചാത്തല ത്തിലുള്ള ചിത്രമാണിത് .ചിത്രത്തിൻ്റെ നിർണ്ണായകമായ ഗതിവിഗതികളിൽ പോലിസ് കഥാപാത്രങ്ങളുടെ സാന്നിദ്ധ്യം ഏറെ വലുതാണ്.ഇതിലെ ഏറെ പ്രാധാന്യം നിറഞ്ഞതാണ് വർഗീസ് പീറ്റർ ( ടോവിനോ തോമസ് ) കോൺസ്റ്റബിളിൻ്റേത്. അദ്ദേഹ ത്തിൻ്റെ ഔദ്യോഗിക ജീവിതത്തിലും, വ്യക്തി ജീവിതത്തിലും നേരിടുന്ന സംഘർഷ ങ്ങളിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാ വികസനം . മനോഹരമായ ഒരു പ്രണയവും ഇതിനോടൊപ്പം പ്രാധാന്യമർഹിക്കുന്നുണ്ട്. പ്രേക്ഷകർക്ക് മനസ്സിൽ ചേർത്തു വയ്ക്കാൻ പറ്റുന്ന കഥാപാത്രങ്ങളാണ് വർഗീസ് പീറ്ററും, ബഷീർ അഹമ്മദും, രഘുറാം കേശവും, നാൻസിയും .
ഇൻഡ്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ, എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അബിന്‍ ജോസഫ് തിരക്കഥ, ഗാനങ്ങള്‍ കൈതപ്രം , സംഗീതം ജെയ്ക്ക് ബിജോയ് , ഛായാഗ്രഹണം വിജയ്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ എന്‍. എം. ബാദുഷ, പ്രൊജക്റ്റ് ഡിസൈന്‍ , ഷെമി , കലാസംവിധാനം ബാവ,മേക്കപ്പ് അമല്‍, കോസ്റ്റ്യും ഡിസൈന്‍ അരുണ്‍ മനോഹര്‍ തുടങ്ങിയവരാണ് അണിയറശിൽപ്പികൾ .
പ്രമാണി , ദി ത്രില്ലർ , ഗ്രാൻഡ്മാസ്റ്റർ , പുള്ളിക്കാരൻ സ്റ്റാറാ , കുട്ടനാടൻ മാർപാപ്പാ , ബോൺസായ് എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായി അരുൺ മനോഹർ പ്രവർത്തിച്ചിട്ടുണ്ട്. 2019 മെയ് 17ന് റിലീസ് ചെയ്ത " ഇഷ്ക് " സിനിമയാണ് ആദ്യമായി അരുൺ മനോഹർ സംവിധാനം ചെയ്തത്. കേന്ദ്ര സാഹിത്യ അക്കാഡമി യുവ പുരസ്കാരം നേടിയ അബിൻ ജോസഫാണ് രചന നിർവ്വഹിച്ചിരിക്കുന്നത്.
ആദിവാസികൾ നേരിടുന്ന വെല്ലുവിളികൾ പൊതു സമൂഹം ഏങ്ങനെ ഇവരെ കാണുന്നതെന്നുള്ള യഥാർത്ഥ്യം വിളിച്ച് പറയുന്നു .സർക്കാർ സംവിധാനങ്ങൾ ആദിവാസികളെ ഏങ്ങനെ കാണുന്നു എന്നതാണ് സിനിമയിലെ മുഖ്യചർച്ച വിഷയം
തമിഴ് നടൻ ചേരൻ്റെ കഥാപാത്രമായ കെ. രഘുറാം ശിവദാസ് ഐ.പി.എസ് സിനിമയുടെ മുഖ്യആകർഷണമാണ് . ജീവിതത്തിലും പോലിസ് ജോലിയിലും നിസ്സഹായനാവുന്ന വർഗ്ഗീസ് പീറ്റർ ടോവിനോ തോമസിൻ്റെ കൈകളിൽ ഭദ്രം . ഗോത്രസഭാ നേതാവ് സി.കെ ശാന്തിയായി ആര്യാ സലിം തിളങ്ങി . സുരാജ് വെഞ്ഞാറമൂടിൻ്റെ കോൺസ്റ്റബിൾ ബഷീർ പ്രേക്ഷക മനസ്സിൽ ഇടംനേടി. നവാഗതനായ പ്രണവ് ആദിവാസി താമിയായി മികച്ച അഭിനയം കാഴ്ചവെച്ചു .
പശ്ചാത്തലസംഗീതം രചന , സംവിധാനം എന്നിവ ഗംഭീരം . അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പ്രമേയം പങ്കുവെക്കുന്നത്. മുത്തങ്ങ സമരം, സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തിൽ മികവുറ്റതായും നീതിപൂര്‍വമായും സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത് .ശക്തമായ രാഷ്ട്രീയം പറയുന്ന കൊമേഴ്സ്യൽ സിനിമയാണ് ടോവിനോ തോമസിൻ്റെ " നരിവേട്ട " .
No comments: