" പടക്കളം " റിവ്യൂ .



Movie :

Padakkalam


Director: 

Manu Swaraj 


Genre :

Comedy Drama


Platform : 

Theatre .


Language : 

Malayalam


Time :

124 Minutes 21 Seconds.


Rating : 

3.5/ 5 

✍️

Saleem P. Chacko.

CpK DesK.


ഷറഫുദീൻ , സുരാജ് വെഞ്ഞാറമൂട് , സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്ര ങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് " പടക്കളം" .


പ്രൊഫ . ഷാജി ( സൂരാജ് വെഞ്ഞാറമുട് ) , പ്രൊഫ . രഞ്ജിത്ത് ( ഷറഫുദീൻ ) എന്നിവർ എഞ്ചിനിയറിംഗ് കോളേജിലെ എച്ച്. ഓ.ഡി ആയി ലക്ഷ്യമിടുന്നു. ഷാജി യോഗ്യനായതി നാൽ ആ സ്ഥാനം ലഭിക്കുന്നു. അഞ്ച് മിനിറ്റ് കൾക്ക് ശേഷം പെരുമാറ്റത്തിൽ അസാധര ണത്വങ്ങൾ സംഭവിക്കുന്നു. ഇതേ തുടർന്ന് ഷാജി അവധിയിൽ പ്രവേശിക്കുന്നു. ജിതിൻ ( സന്ദീപ് പ്രദീപ് ) എന്ന വിദ്യാർത്ഥി ഷാജിയുടെ വിചിത്രമായ പെരുമാറ്റത്തിലെ യഥാർത്ഥ കാരണം കണ്ടെത്തുകയും പ്രൊഫ രഞ്ജിത്തിന് അതിൽ പങ്കുണ്ടെന്ന് കണ്ടെത്തുന്നു. ഇതെ തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം പറയുന്നത് .


നിരഞ്ജന അനൂപ് , സന്ദീപ് പ്രദീപ് ,  സാഫ് ബ്രോസ് , പൂജ മോഹൻരാജ് , അരുൺ പ്രദീപ് , ഈഷാൻ ഷൗക്കത്ത് എന്നിവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു .നിതിൻ സി. ബാബു , മനു സ്വരാജ് എന്നിവർ രചനയും, അനു മുത്തേടത്ത് ഛായാഗ്ര ഹണവും , നിധിൻ രാജ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. വിജയ് ബാബു വിജയ് സുബ്രഹമണ്യം എന്നിവരാണ് നിർമ്മാതാക്കൾ .


സുരാജ് വെഞ്ഞാറമൂടിൻ്റെയും ഷറഫുദീനിൻ്റെയും മികച്ച അഭിനയം സിനിമയെ മുന്നോട്ട് നയിക്കുന്നത് . 1989ൽ പുറത്ത് വന്ന റാംജിറാവ് സ്പീക്കിംഗിലെ "കളിക്കളം ഇത് കളിക്കളം " എന്ന ഗാനം പശ്ചാത്തലസംഗീതമായി ഉപയോഗിച്ചിട്ടുണ്ട്.

No comments:

Powered by Blogger.