വനിതാ ചലച്ചിത്രമേള - കൊട്ടാരക്കരയുടെ സിനിമാ പാരമ്പര്യത്തിന് കരുത്തുറ്റ തുടർച്ച : മന്ത്രി കെ.എൻ ബാലഗോപാൽ
വനിതാ ചലച്ചിത്രമേള - കൊട്ടാരക്കരയുടെ സിനിമാ പാരമ്പര്യത്തിന് കരുത്തുറ്റ തുടർച്ച : മന്ത്രി കെ.എൻ ബാലഗോപാൽ
കൊട്ടാരക്കരയുടെ സിനിമാ പാരമ്പര്യത്തിന് കരുത്തുറ്റ ഒരു തുടർച്ചയുണ്ടാക്കാൻ വനിതാ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് സാധിച്ചിട്ടുണ്ടെന്നും അതിന് അടിത്തറയിട്ട പ്രതിഭകളെ ആദരിക്കുക എന്നത് നാടിൻ്റെ ഉത്തരവാദിത്തമാണെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. ചലച്ചിത്രത്തിന്റെ മേഖലയിൽ മാറ്റങ്ങൾ അനുദിനം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. സാങ്കേതിക മേഖലയിലെ അത്തരത്തിലുള്ള മാറ്റങ്ങൾക്കൊപ്പം നമുക്കും ചലിക്കാനാവു കയെന്നത് പ്രധാനമാണ്. ചുറ്റുപാടുകളെ ഏറ്റവും റിയലിസ്റ്റിക്കായി ഒപ്പിയെടുക്കുന്ന കലാരൂപമാണ് സിനിമ. കൊട്ടാരക്കരയിൽ പുതിയൊരു ചലച്ചിത്ര സംസ്കാരം രൂപപ്പെടുത്താനും ചലച്ചിത്രത്തെപ്പറ്റി കൂടുതൽ മനസ്സിലാക്കാനും അന്താരാഷ്ട്ര തലത്തിലുള്ള വനിതാ ചലച്ചിത്രമേളയിലൂടെ സാധിച്ചിട്ടുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കൊട്ടാരക്കരയില്‍ സംഘടിപ്പിക്കുന്ന ആറാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയുടെ ഭാഗമായി ചലച്ചിത്രപ്രവര്‍ത്തകസംഗമവും ആദരവും ഉദ്ഘാടനം ചെയ്ത സംസാരിക്കുക യായിരുന്നു അദ്ദേഹം. കൊട്ടാരക്കരയിലും പരിസരപ്രദേശങ്ങളിലുമുള്ള 16 ചലച്ചിത്രപ്രവര്‍ത്തകർ മിനർവ തിയേറ്ററിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു.
കൊട്ടാരക്കര നഗരസഭാ ചെയര്‍മാന്‍ അഡ്വ.കെ ഉണ്ണികൃഷ്ണന്‍ മേനോന്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് സ്വാഗതം പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ ആമുഖഭാഷണം നടത്തി.
ദേശീയ അവാര്‍ഡ് ജേതാവായ ഗായിക നഞ്ചിയമ്മ, നടിമാരായ കെ.പി.എ.സി ലീല, സന്ധ്യാരാജേന്ദ്രന്‍, ധന്യ അനന്യ, കഥകളി കലാകാരിയായ കലാമണ്ഡലം കൊട്ടാരക്കര ഗംഗ, ഗാനരചയിതാവ് എം.ആര്‍. ജയഗീത, ചലച്ചിത്രനിര്‍മ്മാതാക്കളായ അഡ്വ.കെ അനില്‍കുമാര്‍ അമ്പലക്കര, ബൈജു അമ്പലക്കര, സതീഷ് സത്യപാലന്‍, സംവിധായകരായ രാജീവ് അഞ്ചല്‍, എം.എം നിഷാദ്, ഷെരീഫ് കൊട്ടാരക്കര, രഞ്ജിലാല്‍ ദാമോദരന്‍, ഗാനരചയിതാവ് ഡോ.വി.എസ് രാജീവ്, ഛായാഗ്രാഹകന്‍ ജെയിംസ് ക്രിസ്, നിര്‍മ്മാതാവും വിതരണക്കാരനുമായ എം.ജോയ് എന്നിവരെയാണ് മന്ത്രി കെ.എൻ ബാലഗോപാൽ ആദരിച്ചത്.
No comments: