പ്രമുഖ യൂട്യൂബർമാരായ അൻഷിയും,പാണാലി ജുനൈസും പ്രധാന വേഷത്തിൽ. "ഡെയിഞ്ചറസ് വൈബ്" ചിത്രീകരണം പുരോഗമിക്കുന്നു.



പ്രമുഖ യൂട്യൂബർമാരായ അൻഷിയും,പാണാലി ജുനൈസും പ്രധാന വേഷത്തിൽ. "ഡെയിഞ്ചറസ് വൈബ്" ചിത്രീകരണം പുരോഗമിക്കുന്നു.


കുട്ടികളുടെയും പുതുതല മുറയുടെയും പ്രിയപ്പെട്ട യൂട്യൂബർമാരായ അൻഷിയും പാണാലി ജുനൈസും പ്രധാന വേഷങ്ങളിൽ എത്തുന്ന "ഡെയിഞ്ചറസ് വൈബിൻ്റെ" ചിത്രീകരണം കോഴിക്കോടും പരിസര പ്രദേശങ്ങളിലും പുരോഗമിക്കുന്നു.


ഡെയിഞ്ചറസ് വൈബിൻ്റെ നിർമ്മാണം ഐ മാക്സ് ഗോൾഡ് റൈസിൻ്റെ ബാനറിൽ സിപി.അബ്ദുൽ വാരിഷ് ആണ്.

കാലികപ്രസക്തമായ വിഷയങ്ങളെ ആസ്പദമാക്കി കണ്ടെൻ്റുകൾ തയ്യാറാക്കി നവമാധ്യമങ്ങളിൽ വൈറലായ അൻഷിയുടെയും പാണാലി ജുനൈസി ന്റെയും ചലച്ചിത്ര രംഗത്തേക്കുള്ള പ്രവേശനം കൂടിയായിരിക്കും ഡെയിഞ്ചറസ് വൈബ്.


സമൂഹത്തെ കാർന്ന് തിന്നുന്ന ലഹരിക്കെതിരെയും പുതു തലമുറയെ വഴിതെറ്റിക്കുന്ന  മദ്യ,രാസ ലഹരി വസ്തുക്കളുടെഉപയോഗത്തിനെതിരെയുമുള്ള പ്രോജക്റ്റിന്റെ സ്വിച്ച് ഓൺ കർമ്മം കേരള പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ആയിരുന്നു നിർവ്വഹിച്ചിരുന്നത്.


കഴിഞ്ഞ വർഷം തിയ്യേറ്ററുകളിൽ റിലീസ് ചെയ്ത് സാമ്പത്തിക വിജയം നേടിയ "കട്ടപ്പാടത്തെ മാന്ത്രികൻ" സിനിമയുടെ സംവിധായകനായ ഫൈസൽ ഹുസൈൻ ആണ് ഡെയിഞ്ചറസ് വൈബിൻ്റെ കഥയും സംവിധാനവും ഒരുക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച റൈസ് ബ്രാൻഡായ ഐ മാക്സ് ഗോൾഡ് റൈസ് ആണ് ചിത്രത്തിൻ്റെ നിർമ്മാണം.


ചലച്ചിത്ര താരങ്ങളായ ജയരാജ് കോഴിക്കോട്,അപ്പുണി ശശി, സി.ടി. കബീർ,കെ.കെ.ഇന്ദിര,ഹരിത്ത്,ലോറൻസ് എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ. ജൂൺ അവസാനം റിലീസ് ചെയ്യുന്ന ചിത്രം വിദ്യാഭ്യാസ  സ്ഥാപനങ്ങളിലും സാംസ്ക്കാരി ക കേന്ദ്രങ്ങളിലും പ്രദർശിപ്പിക്കും.പ്രബീഷ് ലിൻസിയാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. തിരക്കഥ റിയാസ് പെരുമ്പടവ്. നെവിൽ ജോർജ്ജിൻ്റെ വരികൾക്ക് സംഗീതം ഒരുക്കുന്നത് സിമ്പു സുകുമാരനാണ്.

No comments:

Powered by Blogger.