" HALF " മലയാള സിനിമയിലെ ആദ്യത്തെ വാമ്പയർ ആക് ഷൻ മൂവി ജയ്സാൽ മീറിൽ ആരംഭിച്ചു.
" HALF " മലയാള സിനിമയിലെ ആദ്യത്തെ വാമ്പയർ ആക് ഷൻ മൂവി ജയ്സാൽ മീറിൽ ആരംഭിച്ചു.
മലയാളത്തിലെ ആദ്യ വാമ്പയർ ആക് ഷൻ മൂവിയായ ഹാഫിൻ്റെ ചിത്രീകരണം ഏപ്രിൽ ഇരുപത്തിയെട്ട് തിങ്കളാഴ്ച്ച രാജസ്ഥാനിലെ പ്രശസ്തമായ ജയ്സാൽമീറിൽ ആരംഭിച്ചു.ബ്ലെസ്സി_ മോഹൻലാൽ ചിത്രമായ പ്രണയത്തിലൂടെ ഒരു പിടി മികച്ച ചിത്രങ്ങൾ നിർമ്മിച്ച ഫ്രാഗ്രനൻ്റ് നേച്ചർ ഫിലിംസിൻ്റെ ബാനറിൽ ആൻസജീവും, സജീവുമാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മികച്ച വിജയവും, അഭിപ്രായവും നേടിയ ഗോളം എന്ന ചിത്രത്തിൻ്റെ സംവിധായകനായ സംജാദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
അണിയറ പ്രവർത്തകരും ബന്ധു മിത്രാദികളും പങ്കെടുത്ത ലളിതമായ ചടങ്ങിൽ നിർമ്മാതാവ് ആൻസജീവ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.
മൈക്ക്, ഖൽബ്, ഗോളം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് സജീവ് നായകനാകുന്ന ഈ ചിത്രത്തിൽ ഐശ്വര്യയാണ് ( ഓഫീസർ ഓൺ ഡ്യൂട്ടി ഫെയിം)നായിക , സുധീഷ്, മണികണ്ഠൻ (ബോയ്സ് ഫെയിം), ശ്രീകാന്ത് മുരളി, ബോളിവുഡ് താരംറോക്കി മഹാജൻതുടങ്ങിയവരും ഹിന്ദി, തെലുങ്ക്, തമിഴ് കന്നഡ, ഭാഷ കളിലെ താരങ്ങളും, ഈ ചിത്രത്തിൽ വേഷമിടുന്നു
ഏതു ഭാഷയ്ക്കും ദേശത്തിനും അനുയോജ്യമായ ഒരു യൂണിവേഴ്സൽ സബ് ജക്റ്റാണ് ഈ ചിത്രത്തിൻ്റേത്. ഒരു പാൻ ഇന്ത്യൻ ചിത്രമെന്നു തന്നെ ഈ ചിത്രത്തെ ക്കുറിച്ച് ഒറ്റവാക്കിൽ പറയാം.മലേഷ്യയിലെ പ്രശസ്തരായ വെരിട്രി യൂലിസ്മാൻ, ആണ് ഈ ചിത്രത്തിൻ്റെ ആക്ഷൻ കോറിയോഗ്രാഫർ.റെയ്ഡ് 2. , ദിനൈറ്റ് കംസ് ഫോർ അസ്എന്നീ ലോക പ്രശസ്ത ചിത്രങ്ങൾക്കു ആക്ഷൻ കോറിയോഗ്രാഫി നിർവ്വഹിച്ച കോറിയോഗ്രാഫറാണ് വെരിട്രി'.
ആക്ഷന് ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രം സമീപകാലമലയാള സിനിമയിലെ ഏറ്റം മികച്ച ആക് ഷൻ ചിത്രമായിരിക്കും.സംവിധായകൻ സംജാദും പ്രവീൺ വിശ്വനാഥുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്.സംഗീതം - മിഥുൻ മുകുന്ദ്.ഛായാഗ്രഹണം- അപ്പു പ്രഭാകർ.എഡിറ്റിംഗ് - മഹേഷ് ഭുവനന്ദ്' കലാസംവിധാനം- മോഹൻദാസ്. കോസ്ട്യൂം-ഡിസൈൻ,ധന്യ ബാലകൃഷ്ണൻ,മേക്കപ്പ്-നരസിംഹ സ്വാമി,സ്റ്റിൽസ് - സിനറ്റ് സേവ്യർ,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - രാജേഷ് കുമാർ,അസ്സോസ്സിയേറ്റ് ഡയറക്ടർ - ജിബിൻ ജോയ്,പ്രൊഡക്ഷൻ മാനേജേഴ്സ് സജയൻഉദിയൻ കുളങ്ങര, സുജിത്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - അബിൻഎടക്കാട്/പ്രൊഡക്ഷൻ കൺട്രോളർ - ബിനു മുരളി,
വൻ മുതൽമുടക്കിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം നൂറ്റിയമ്പതോളം ദിവസങ്ങൾ നീണ്ടുനിൽക്കുന്നതാണ്. നൂറു ദിവസത്തോളം ചിത്രീകരണം ജയ്സാൽമീറിലാണ്.യൂറോപ്യൻ രാജ്യങ്ങളിലാണ് പിന്നിടുള്ള പ്രധാന ചിത്രീകരണം. പത്തു ദിവസത്തോ ളമുള്ള ചിത്രീകരണം കേരളത്തിലും ഉണ്ടാകും.
വാഴൂർ ജോസ്.
No comments: