ആക്ഷൻ വിരുന്നൊരുക്കി അജിത്കുമാറിൻ്റെ " Good Bad Agly " .



Movie :

Good Bad Ugly


Director: 

Adhik Ravichandran 


Genre :

Action Comedy Thriller.


Platform :  

Theatre .


Language : 

Tamil 


Time :

139  Minutes 52 Seconds.


Rating : 


3.75 / 5 


✍️

Saleem P. Chacko.

CpK DesK.


അജിത് കുമാറിനെ നായകനാക്കി അധിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ആക്ഷൻ കോമഡി ചിത്രമാണ്  " Good Bad Ugly " .


അജിത്കുമാർ ( എ .കെ " റെഡ് ഡ്രാഗൺ ) , തൃഷ കൃഷ്ണൻ ( രമ്യ ) , അർജുൻദാസ് ( ഡബിൾ റോൾ - ജോണി , ജാമി ) , പ്രഭു ( ജയപ്രകാശ് ) , പ്രസന്ന ( ജെയ്ഗർ ) , ജാക്കി ഷിറോഫ് ( ബാബൽ ) , ഷൈൻ ടോം ചാക്കേ ചാക്കോ ( സൈമൺ ), ഉഷ ഉതുപ്പ് , റെഡിൻ കിംസ്‌ലി , രഘു റാം , പ്രദീപ് കബ്ര , ഹാരി , ജോഷ് , ബി.എസ് അഭിനാഷ് , യോഗി ബാബു , പ്രിയ പ്രകാശ് വാര്യർ ടിന്നു ആനന്ദ് ,സായാജി ഷിൻഡെ , ജാക്കി ഷിറേഫ് , ഷൈൻ ടോം ചാക്കോ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു .കാർത്തികേയ ദേവ് , സിമ്രാൻ ,ഡാർക്കി നാഗരാജ സ്വയം എന്നിവർ അതിഥി താരങ്ങളുമാണ് .


കുപ്രസിദ്ധ കുറ്റകൃത്യങ്ങളുടെ തലവനായ റെഡ് ഡ്രാഗൺ എന്നറിയപ്പെടുന്ന ഏ. കെ , ഭാര്യ രമക്കും , മകൻ വിഹാനുമൊപ്പം സമാധാന ജീവിതം നയിക്കാൻ വേണ്ടി സ്വമേധയാ അധികാരികൾക്ക് മുന്നിൽ കീഴടങ്ങുന്നു. 18 വർഷങ്ങൾക്ക് ശേഷം സ്പെയിനിൽ ഉള്ള ഭാര്യക്കും മകനും ഒപ്പം ജീവിക്കാൻ എത്തിച്ചേരുന്നു . ഇതിനെ തുടർന്ന് നടക്കുന്ന സംഭവ ങ്ങളാണ് സിനിമയുടെ പ്രമേയം .


അജിത് കുമാർ നായകനായ 63 - മത്തെ ചിത്രം മൈത്രി മൂവി മേക്കേഴ്സിൻ്റെ ബാനറിൽ നവീൻ യേർനേനി , വൈ . രവിശങ്കർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത് .


അഭിനന്ദൻ രാമാനുജം ഛായാഗ്രഹ ണവും , വിജയ് വേലുക്കുട്ടി എഡിറ്റിം ഗും ജി.വി പ്രകാശ്കുമാർ സംഗീതവും ഒരുക്കുന്നു. ടി.സീരിസ് ഫിലിംസാണ് ചിത്രം അവതരിപ്പിക്കുന്നത് .


അജിത്കുമാറിൻ്റെ വ്യത്യസ്തമായ അഭിനയമാണ് സിനിമയുടെ ഹൈലൈറ്റ് . തിരക്കഥ ശക്തമാണ് . തുടക്കം മുതൽ ഒടുക്കം വരെ ശക്തമായ സ്ക്രീൻ പ്രസൻസ് സിനിമ ഉറപ്പ് നൽകുന്നു. വിൻ്റേജ് ഫയർ മോഡിൽ അജിതിനെ കാണാൻ കഴിഞ്ഞു . ഒരു ഇടി മുഴക്കമുള്ള സിനിമാറ്റിക് വിജയം . ആക്ഷൻ സീനുകൾ ഒരു ദൃശ്യവിരുന്ന് ഒരുക്കിയിരിക്കുന്നു . അജിത് അരാധകർക്ക് വേണ്ടി ഒരുക്കിയചിത്രം കൂടിയാണിത് .




No comments:

Powered by Blogger.