മികച്ച പത്രപ്രവർത്തകനുള്ള നാലാമത് പ്രൊഫ.കെ.വി.തമ്പി മാധ്യമ പുരസ്കാരം വിനോദ് ഇളകൊള്ളൂരിന് .


 

മികച്ച പത്രപ്രവർത്തകനുള്ള നാലാമത് പ്രൊഫ.കെ.വി.തമ്പി മാധ്യമ പുരസ്കാരം വിനോദ് ഇളകൊള്ളൂരിന് .


പത്രപ്രവർത്തകനും അദ്ധ്യാപകനും നടനും ഏഴുത്തുക്കാരനുമായ പ്രൊഫ.കെ.വി.തമ്പിയുടെ പേരിൽ പ്രൊഫ.കെ.വി.തമ്പി സൗഹൃദവേദി ഏർപ്പെടുത്തിയ  ജില്ലയിലെ മികച്ച മാധ്യമ പ്രവർത്തകനുള്ള നാലാമത് പുരസ്കാരം കേരളകൗമുദി പത്തനംതിട്ട യുണിറ്റിലെ  സീനിയർ സബ് എഡിറ്റർ വിനോദ് ഇളകൊള്ളൂരിന് നൽകുമെന്ന് പ്രൊഫ. കെ.വി . തമ്പി സൗഹൃദവേദി  പ്രസിഡൻ്റ്  സണ്ണി മർക്കോസും , സെക്രട്ടറി സലിം പി. ചാക്കോയും അറിയിച്ചു. 


കേരളകൗമുദിയിലെ " കഥയും കാഴ്ചയും "  എന്ന പ്രതിവാര പംക്തി പരിഗണിച്ചാണ് പുരസ്കാരം. സാഹിത്യകാരനാണ്. നോവൽ, കഥ, ലേഖനങ്ങൾ എന്നിവയിലായി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോന്നി ഇളകൊള്ളൂർ സ്വദേശി. ഭാര്യ: അനിതാ കൃഷ്ണൻ, മക്കൾ: ആർദ്രമാനസി , ഹൃദ്യമാനസി.


2025 ജൂൺ ആറിന് പത്തനംതിട്ടയിൽ നടക്കുന്ന പ്രൊഫ.കെ.വി. തമ്പി പന്ത്രണ്ടാം അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം വിതരണം ചെയ്യും.സാം ചെമ്പകത്തിൽ കേരളകൗമുദി ( 2022 ), ബിജു കുര്യൻ ദീപിക ( 2023 ) , സജിത് പരമേശ്വരൻ മംഗളം (2024) എന്നിവരായിരുന്നു മുൻ വർഷങ്ങളിലെ പ്രൊഫ. കെ.വി തമ്പി മാധ്യമ പുരസ്ക്കാര ജേതാക്കൾ .

No comments:

Powered by Blogger.