" മരണമാസ്സ് " ചിരിപ്പടമാണ് .
Movie :
Maranamass
Directorial Debut.
Shivaprasad
Genre :
Humour
Platform :
Theatre .
Language :
Malayalam
Time :
140 Minutes 22 Seconds.
Rating :
3.5 / 5
✍️
Saleem P. Chacko.
CpK DesK.
നവാഗതനായ ശിവ പ്രസാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഡാർക്ക് ഹ്യൂമർ ചിത്രമാണ് " മരണമാസ്സ് " .
റിപ്പർ ചന്ദ്രനെ പോലെയുള്ള ഒരു പരമ്പര കൊലയാളിയുടെ കഥയാണ് " മരണമാസ്സ് " . ഒരു നഗരത്തെ അയാൾ ഭീതിയിലാഴ്ത്തുന്നു .ഒരുപെൺകുട്ടിയും അവളുടെ കാമുകനും മറ്റുള്ളവരും ഒരു രാത്രിയിൽ ബസിൽ എത്തുമ്പോൾ നടക്കുന്ന നാടകീയ സംഭവങ്ങളാണ് സിനിമ പറയുന്നത്.
ബേസിൽ ജോസഫ് പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ രാജേഷ് മാധവൻ , സുരേഷ് കൃഷ്ണ , സിജു സണ്ണി , ബാബു ആൻ്റണി , അനിഷ്മ അനിൽകുമാർ 1 പുലിയാനം പൗലോസ്, ധീരജ് ബെന്നി , ജോമോൻ ജ്യോതിർ , പൂജ മോഹൻരാജ് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.
നീരജ് രവി ഛായാഗ്രഹണവും , ചമൻ ചാക്കോ എഡിറ്റിംഗും , ജെ .കെ സംഗീതവും നിർവ്വഹിച്ചിരിക്കുന്നു.
ടോവിനോ തോമസ് പ്രൊഡക്ഷൻസ് , റാഫേൽ പ്രൊഡഷൻസ് , വേൾഡ് വൈഡ് ഫിലിംസ് എന്നിവരുടെ ബാനറിൽ നടൻ ടോവിനോ തോമസ് , റാഫേൽ പുഴയോലിപറമ്പിൽ , ടിംഗ്സ്റ്റൺ തോമസ് , തൻസീർ സലാം എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചി രിക്കുന്നത് .
ചിരിയുടെ ലോകത്തേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്നതാണ് സിനിമയുടെ പ്രമേയം . ഡാർക്ക് കോമഡി സൈഡി ലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. സമ കാലിക സംഭവങ്ങളെയും ട്രോളു കളെയും രസകരമായി പ്രമേയത്തിൽ ഉൾകൊള്ളിച്ചിട്ടുണ്ട്. എല്ലാം രസചരടിൽ കോർത്തിണങ്ങിയിരി ക്കുന്നു.
No comments: