" മിക്സിംഗ് കാതൽ " മെയ്യിൽ തിയേറ്ററുകളിൽ എത്തും .



ഫ്രണ്ട്സ് പിക്ചേഴ്സും, ശ്രീ അയ്യപ്പ മൂവീസും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രമാണ് 'മിക്സിംഗ് കാതൽ'.


'IR8', 'വാങ്ക വാങ്ക' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത എൻ.പി. ഇസ്മായിൽ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് 'മിക്സിംഗ് കാതൽ'. ഇതിൽ മലയാള നടനായ സിൻഡോയാണ് കഥാ നായകനായി അഭിനയിച്ചിരിക്കുന്നത്. കന്നഡത്തിലെ സൂപ്പർ മോഡലായ സംഹിത വിന്യയാണ് നായകിയായി അഭിനയിച്ചിരിക്കുന്നത്. ഇവർക്കൊപ്പം ദിവ്യ, ഭാവന, പ്രിയങ്ക, അംബാനി ശങ്കർ, മഹാലിംഗം, കണ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്ന ത് സാദിഖ് കബീറാണ്. സംഗീതം നൽകിയിരിക്കുന്നത് രാജേഷ് മോഹനും, ഗണേശ്വരനും ചേർന്നാണ്. 


'മിക്സിംഗ് കാതൽ' കുറിച്ച് സംവിധായകൻ എൻ.പി.ഇസ്മായിൽ ഇങ്ങിനെയാണ് പറഞ്ഞിരിക്കുന്നത്. ''നാല് യുവതികൾ ഒരു യുവാവിനെ സ്നേഹിക്കുന്നു. എന്നാൽ ഈ യുവാവ് ആ നാല് യുവതികളിൽ ആരെയാണ് സ്നേഹിച്ചത് എന്നുള്ളത് നർമ്മം നിറഞ്ഞ രീതിയിൽ പറയുന്ന സിനിമയാണ് 'മിക്സിംഗ് കാതൽ'. ഇന്നത്തെ യുവതി യുവാക്കളുടെ പ്രണയം സംബന്ധമായ വിഷയങ്ങൾ രസകരമായി ഈ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിലും, കർണാടകയിലും, തമിഴ്നാട്ടിലും ചിത്രീകരിച്ചിട്ടുള്ള ഈ ചിത്രം അടുത്ത മാസം തിയേറ്ററുകളിലെത്തും''.



No comments:

Powered by Blogger.