ബോക്സിംഗ് ആവേശകാഴ്ചയൊരുക്കി " DAVEED " .
Movie :
DAVEED
Director:
Govind Vishnu.
Genre :
Action Film
Platform :
Theatre .
Language :
Malayalam
Time :
139 Minutes 5 Seconds
Rating :
3.75 / 5.
✍️
Saleem P. Chacko.
©️CpK DesK .
ആന്റണി വർഗീസിനെ നായകനാക്കി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ഫാമിലി ആക്ഷൻ ചിത്രമാണ് " DAVEED " . സമ്പൂർണ്ണമായും ബോക്സിംഗ് പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രത്തിൽ ആഷിഖ് അബു എന്ന ബോക്സർ കഥാപാത്ര ത്തെയാണ് ആന്റണി വർഗീസ് അവതരിപ്പിച്ചിരിക്കുന്നത്.
ലിജോ മോൾ ജോസ് ,വിജയരാഘവൻ, സൈജു കുറുപ്പ്, കിച്ചു ടെലസ്, അജു വർഗീസ്, ജെസ് കുക്കു, വിനീത് തട്ടിൽ തുടങ്ങിയ വരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെഅവതരിപ്പിച്ചിരിക്കുന്നത്. ഈജിപ്ഷ്യൻ താരം മോ ഇസ്‌മായിലും നിരവധി മാര്‍ഷ്യല്‍ ആര്‍ടിസ്റ്റുകളും ചിത്രത്തില്‍ അണിനിരക്കുന്നു.
സാധാരണക്കാരനായ ആഷിഖ് അബുവിന് വലിയ വെല്ലുവിളി നേരിടേണ്ടി വരുന്നു . ലോക ബോക്സിംഗ് ചാമ്പ്യനിൽ നിന്നുള്ള വെല്ലുവിളി അവൻ സ്വീകരിക്കേണ്ടി വരുന്നു. ഇതേ തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .
ഗോവിന്ദ് വിഷ്ണുവും ദീപു രാജീവുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സെഞ്ച്വറി മാക്‌സ്, ജോണ്‍ ആൻഡ് മേരി പ്രൊഡക്ഷന്‍സ്, പനോരമ സ്റ്റുഡിയോസ്, എബി എബ്രഹാം, ടോം ജോസഫ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണംനിർവഹിച്ചിരിക്കുന്നത്.
ആക്ഷന് പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ആക്ഷൻ കൊറിയോ ഗ്രാഫിനിർവഹിച്ചിരിക്കുന്നത് PC സ്റ്റണ്ട്‌സ് ആണ്. ജസ്റ്റിന്‍ വര്‍ഗീസ് ചിത്രത്തിന്റെ സംഗീത സംവിധാനവും സാലു കെ തോമസ് ക്യാമറയും നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ് രാകേഷ് ചെറുമഠം, പ്രൊഡക്ഷന്‍ ഡിസൈനര്‍ രാജേഷ് പി വേലായുധന്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. ചീഫ് അസോസിയേറ്റ് സുജിന്‍ സുജാതന്‍. കാസ്റ്റിംഗ് ഡയറക്ടർ വൈശാഖ് ശോബന കൃഷ്ണൻ. കോസ്റ്റ്യൂം മെര്‍ലിന്‍ ലിസബത്ത്,പ്രദീപ് കടക്കശ്ശേരി. മേക്കപ്പ് അര്‍ഷദ് വര്‍ക്കല തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .
ആൻ്റണി വർഗ്ഗീസ് പെപ്പെ ആഷിഖ് അബു ആയും , ഗുസ്തി ആശാൻ രാഘവനായി വിജയരാഘവനും ,മികച്ച അഭിനയം കാഴ്ചവെച്ചു. സൈജു കുറുപ്പ്, ലിജോ മോൾ ജോസ് , ജെസ് സ്വീജൻ എന്നിവർ തങ്ങളുടെ വേഷങ്ങൾ ഭംഗിയായി അവതരിപ്പിച്ചു. നവാഗതനായ ഗോവിന്ദ് വിഷ്ണുവിൻ്റെ സംവിധാനം മികവ് പുലർത്തി. സാലു കെ. തോമസിൻ്റെ ഛായാഗ്രഹണവും , ജസ്റ്റിൻ വർഗ്ഗസിൻ്റെ പശ്ചാത്തല സംഗീതവും വേറിട്ട് നിൽക്കുന്നു .
മാസ് ആക്ഷൻ ത്രില്ലറുകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് മനോഹരമായ വിരുന്നാണ് ഈ ചിത്രം നൽകുന്നത് . അച്ഛൻ, മകൾ ബന്ധം സിനിമയെ കൂടുതൽ കരുത്താക്കി മാറ്റുന്നു .മികച്ച ക്ലൈമാക്സാണ് സിനിമയുടെഹൈലൈറ്റ്.മനോഹരമായ സ്പോർട്സ് ഡ്രാമ സിനിമയുടെ ഗണത്തിൽ ഈ " ദാവീദും " ഉൾപ്പെടും .
No comments: