ഇനിം ഇന്റർനാഷ്ണൽ ഷോർട്ട് മൂവി ഫെസ്റ്റിവൽ.
ഇനിം ഇന്റർനാഷ്ണൽ ഷോർട്ട് മൂവി ഫെസ്റ്റിവൽ.
യുഎഇ ആസ്ഥാനമായ ഇനിം ഫെസ്റ്റ്, ഇന്ത്യൻ അസോസിയേഷൻ ഉം അൽ ഖുവൈനുമായി ചേർന്ന് നടത്തുന്ന പ്രഥമ ഇനിം ഇന്റർനാഷ്ണൽ ഷോർട്ട് മൂവി ഫെസ്റ്റിവലിനുള്ള ജൂറിയെ പ്രഖ്യാപിച്ചു. പ്രശസ്ത സംവിധായകൻ മെക്കാർട്ടിൻ അധ്യക്ഷനായ ജൂറിയിൽ സംവിധായകൻ എം.പത്മകുമാർ, നടനും സംവിധായകനുമായ സോഹൻ സീനുലാൽ, സംവിധായകൻ സുഗീത്, ഡിസൈനർ കോളിൻസ് ലിയോഫിൽ, ഇനിം ഫെസ്റ്റ് ബോർഡ് ഡയറക്ടർ ബോണി J SR എന്നിവർ അംഗങ്ങളായിരിക്കും. മത്സരത്തിനുള്ള എൻട്രികൾ അയക്കേണ്ട അവസാന തിയ്യതി മാർച്ച് 10 ആണ്.
മികച്ച ഷോർട്ട് മൂവിക്ക് B JR ന്റെ പേരിലുള്ളഒരുലക്ഷത്തിഇരുപത്തിനാല് രൂപയും (100,024) സർട്ടിഫിക്കറ്റും പ്രത്യേകം രൂപകൽപ്പന ചെയ്ത ശിൽപ്പവുമാണ് പുരസ്ക്കാരമായി നൽകുന്നത്. മികച്ച സംവിധായകൻ, നടൻ, നടി, തിരക്കഥാകൃത്ത്, മ്യൂസിക്, ക്യാമറ, എഡിറ്റിങ് എന്നീ വിഭാഗങ്ങ ളിലായി മൊത്തം 3 ലക്ഷം രൂപയ്ക്ക് മുകളിലുള്ള പുരസ്ക്കാരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. എൻട്രികൾ Inimfest.com എന്ന വെബ്‌സൈറ്റ് വഴിയാണു അപ്‌ലോഡ് ചെയ്യേണ്ടത്.
ക്രെഡിറ്റ്സ് കൂടതെ കുറഞ്ഞത് ഒമ്പത് മിനിറ്റും ക്രെഡിറ്റ്സ് ഉൾപ്പടെപരമാവധി മുപ്പത് മിനിറ്റുമായിരിക്കണം ഷോർട്ട് മൂവിയുടെ ദൈർഘ്യം. 2024 റിലീസ് ചെയ്തോ, പ്രദർശനത്തിന് തയ്യാറായതോ ആയ ഷോർട്ട് മൂവികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാനുള്ള അർഹത. പ്രാഥമിക ജൂറിയുടെ വിലയിരുത്തലിന് ശേഷം തെരഞ്ഞെടുക്കപ്പെടുന്ന പന്ത്രണ്ട് ഷോർട്ട് മൂവികളാണ് ശ്രീ.മെക്കാർട്ടിൻ അധ്യക്ഷനായ അവാർഡ് ജൂറി കാണുക. ഏപ്രിൽ ആറിന് ഉം അൽ ഖുവൈനിൽ നടക്കുന്ന ചടങ്ങിൽ വിജയികളെ പ്രഖ്യാപിക്കും. പുരസ്ക്കാരം ലഭിക്കുന്നവ ഉൾപ്പടെ മികച്ച അഞ്ച് ഷോർട്ട് മൂവികൾ അന്ന് പ്രദർശിപ്പിക്കും.
കൂടുതൽ വിവരങ്ങൾക്ക്
Inimfest@gmail.com
എന്ന ഇമെയിൽ വിലാസത്തിലോ,
9645707008,
00971562425400 what'sapp
എന്ന നമ്പറിലോ ബന്ധപ്പെടുക.
No comments: