"അങ്കം അട്ടഹാസം" ചിത്രീകരണം തുടങ്ങി.
"അങ്കം അട്ടഹാസം" ചിത്രീകരണം തുടങ്ങി.
ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജി.അനിൽക്കുമാറും സഹ നിർമ്മാതാവായി സാമുവൽ മത്തായിയും ചേർന്നൊരുക്കുന്ന ആക്ഷൻചിത്രം അങ്കം അട്ടഹാസ ത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമായി തുടങ്ങി.
നഗര കേന്ദ്രീകൃതമായ മാഫിയ സംഘങ്ങളുടെ സമാന്തര ഭരണക്രമങ്ങൾ ഒരു സാധാരണ യുവാവിന്റെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമയുടെ പ്രമേയം കുടുംബ പ്രേക്ഷകർക്കും യുവജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിട്ടുള്ളത്. സുജിത് എസ് നായർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ - മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, അലൻസിയർ, നന്ദു, സ്വാസിക, സ്മിനു സിജോ, സിബി തോമസ്, എം.എ നിഷാദ്, ദീപക് ശിവരാജൻ , മക്ബൂൽ സൽമാൻ, നോബി, നീതു, അമിത് മോഹൻ, അജയ് പ്രകാശ്, പ്രേംജിത്ത് , സിബി ജോസഫ്, രതീഷ് വെഞ്ഞാറമ്മൂട് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ഛായാഗ്രഹണം ശിവൻ എസ് സംഗീത്, സ്റ്റിൽസ് ജിഷ്ണു സന്തോഷ് കലാ സംവിധാനം അജിത് കൃഷ്ണ, വസ്ത്രാലങ്കാരം റാണാ പ്രതാപ്, മേയ്ക്കപ്പ് സൈജു നേമം, എഡിറ്റിംഗ് അജു അജയ് എന്നിവരാണ്,
അനുഗോപിസഹസംവിധായകനാകുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ഹരി വെഞ്ഞാറമ്മൂടും ഫിനാൻസ് കൺട്രോളർ അഹമ്മദ് കുഞ്ഞുമോനുമാണ് . ഫിനിക്സ് പ്രഭു, അനിൽ ബ്ലേയ്സ് എന്നിവർ ഒരുക്കുന്ന സംഭ്രമജനകമായ ആക്ഷൻ രംഗങ്ങളും, ഹരിനാരായണന്റെ വരികൾക്ക് ശ്രീകുമാർ വാസുദേവ് ഗായത്രി എന്നിവരുടെ ഈണങ്ങളിൽ വിജയ് യേശുദാസ്, വിനീത് ശ്രീനിവാസൻ എന്നിവർ ആലപിച്ച മനോഹരമായ ഗാനങ്ങളും ചിത്രത്തിന് മിഴിവേകുന്നു.
No comments: