ഹാസ്യത്തിൻ്റെ പശ്ചാത്തലത്തിൽ സൗഹൃദവും , സഹോദര ബന്ധങ്ങളുമായി " ബ്രോമാൻസ് " .
BROMANCE.
Director:
Arun D.Jose.
Genre :
Comedy .
Platform :
Theatre .
Language :
Malayalam
Time :
138 Minutes 22 Seconds .
Rating :
3.25 / 5.
✍️
Saleem P. Chacko.
©️CpK DesK .
അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡി. ജോസ് സംവിധാനം ചെയ്ത ചിത്രമാണ് " ബ്രോമാൻസ് " .
ബിൻ്റോ വർഗ്ഗീസ് തൻ്റെ സഹോദരൻ ഷിൻ്റോ വർഗ്ഗീസിനെ കണ്ടെത്തുന്ന തിനായി നടത്തുന്ന യാത്രയാണ് സിനിമയുടെ പ്രമേയം . അപ്രതീക്ഷിത മായ വഴിത്തിരിവുകളും സിനിമയുടെ ഭാഗമാകുന്നു .
കലാഭവൻ ഷാജോൺ, ബിനു പപ്പു, ശ്യാം മോഹൻ,സംഗീത് പ്രതാപ് തുടങ്ങിയ പ്രമുഖതാരങ്ങളും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.
ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഖിൽ ജോർജ് നിർവഹിക്കുന്നു.ജോ ആൻഡ് ജോ, 18+ എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം അരുൺ ഡി. ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് "ബ്രോമാൻസ്".
അരുൺ ഡി. ജോസ്, തോമസ് പി. സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് തിരക്കഥ സംഭാഷണം എഴുതുന്നത്. എഡിറ്റിർ ചമൻ ചാക്കോ, സംഗീതം ഗോവിന്ദ് വസന്ത, പ്രൊഡക്ഷൻ കൺട്രോളർ-സുധർമ്മൻ വള്ളിക്കുന്ന്, മേക്കപ്പ്റോണക്‌സ് സേവ്യർ,കോസ്റ്റ്യുംസ്- മഷർ ഹംസ, കലാസംവിധാനം - നിമേഷ് എം താനൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - റെജിവാൻ അബ്ദുൽ ബഷീർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-എസ്സാ കെ എസ്തപ്പാൻ,സജി പുതുപ്പള്ളി, പ്രൊഡക്ഷൻ മാനേജർ സുജിത്, ഹിരൺ, ഡിസൈൻ യെല്ലോടൂത്ത്, സ്റ്റിൽസ്-വിഘ്‌നേശ് തുടങ്ങിയവരാണ് അണിയറശിൽപ്പികൾ .
സൗഹൃദത്തിൻ്റെയും ബന്ധങ്ങളുടെയും പ്രമേയങ്ങൾ ഹാസ്യപശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന സിനിമയാണിത്. ഒരു ഫൺ റൈഡാണ് ഈ സിനിമ . സൗഹൃദം , പ്രണയം, സഹോദര സ്നേഹം എന്നിവയൊക്കെ സിനിമയുടെ പ്രമേയത്തിൽ പറയുന്നു .
No comments: