Since 2016

" ഞാൻ കണ്ടതാ സാറെ "നവംബർ ഇരുപത്തിരണ്ടിന് റിലീസ് ചെയ്യും .



" ഞാൻ കണ്ടതാ സാറെ "നവംബർ ഇരുപത്തിരണ്ടിന് റിലീസ് ചെയ്യും .


പ്രിയദർശന്റെ സഹനംവിധായകനായി പ്രവർത്തിച്ചു പോന്നിരുന്ന വരുൺ ജി. പണിക്കർസ്വതന്ത്രസംവിധായകനാകുന്നചിത്രമാണ് "  ഞാൻ കണ്ടതാ സാറെ " .

ഹൈലൈൻ പിക്ചേർസിൻ്റെ ബാനറിൽ പ്രകാശ് ഹൈലൈനും അമീർ അബ്ദുൾ അസീസ്സും ചേർ അനിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ കോ-പ്രൊഡ്യൂസർ ദീപു കരുണാകരനാണ്. നവംബർ ഇരുപത്തിരണ്ടിനാണ്ചിത്രം പ്രദർശനത്തിനെത്തുന്നത്.


ഹ്യൂമർ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഇന്ദ്രജിത് സുകുമാരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.  അനൂപ് മേനോൻ,ബൈജു സന്തോഷ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. മെറീന മൈക്കിൾ, സുധീർ കരമന, അബ്ദുൾ സമദ്,സാബൂ മോൻ, അർജുൻ നന്ദകുമാർ, ബിനോജ് കുളത്തൂർ ദീപു കരുണാകരൻ, സംവിധായകൻ സുരേഷ് കൃഷ്ണ, അലൻസിയർ, ബിജു പപ്പൻ, ബാലാജി ശർമ്മ, സന്തോഷ് ദാമോദരൻ, അജിത് ധന്വന്തിരി, മല്ലികാ സുകുമാരൻ, പാർവ്വതി അരുൺ, അഞ്ജനാ അപ്പുക്കുട്ടൻ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.


രചന - അരുൺ കരിമുട്ടം.സംഗീതം - മനു രമേശ്.ഛായാഗ്രഹണം - പ്രശാന്ത് കൃഷ്ണ.എഡിറ്റിംഗ് -എം.എസ്. അയ്യപ്പൻ നായർ.കലാസംവിധാനം - സാബുറാം.മേക്കപ്പ് - പ്രദീപ് വിതുരകോസ്റ്റ്യം ഡിസൈൻ - അസീസ് പാലക്കാട്.ചീഫ്  അസ്റ്റോസ്റ്റിമേറ്റ് ഡയറക്ടർ - സഞ്ജു അമ്പാടി. അസ്റ്റോസ്റ്റിയറ്റ് ഡയറക്ടർ - ബിന്ദു.ജി. നായർ.എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - ബാബു ആർ ,ഫിനാൻസ് കൺട്രോളർ - സന്തോഷ്ബാലരാമപുരം,പ്രൊഡക്ഷൻ മാനേജർ - കുര്യൻ ജോസഫ് പ്രെഡക്ഷൻ  എക്സിക്കുട്ടീവ് ഹരി കാട്ടാക്കടപ്രൊഡക്ഷൻ കൺടോളർ - എസ്. മുരുകൻ. പി. ആർ.ഓ വാഴൂർ ജോസ്.


No comments:

Powered by Blogger.