ജേസൺ സഞ്ജയ്- സുന്ദീപ് കിഷൻ ചിത്രവുമായി ലൈക്ക പ്രൊഡക്ഷൻസ്


 

ജേസൺ സഞ്ജയ്- സുന്ദീപ് കിഷൻ ചിത്രവുമായി ലൈക്ക പ്രൊഡക്ഷൻസ് 


https://youtu.be/e3gZEn9tvaU?si=E0EOaAAFLSlopzHi


തമിഴ് സൂപ്പർ താരം ദളപതി വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനാവുന്നു. ജേസൺ സഞ്ജയ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ സുബാസ്കരൻ നിർമ്മിക്കുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് യുവതാരം സുന്ദീപ് കിഷൻ. ഒരു മോഷൻ പോസ്റ്റർ പുറത്ത് വിട്ടു കൊണ്ടാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. മോഷൻ പോസ്റ്ററിലൂടെ ചിത്രത്തിന്റെ സംവിധായകൻ, നായകൻ, സംഗീത സംവിധായകൻ, എഡിറ്റർ എന്നിവയെല്ലാം ആരെന്നു പുറത്ത് വിടുകയായിരുന്നു.


തങ്ങളുടെ പ്രൊഡക്ഷൻ ഹൌസ് എല്ലായ്പ്പോഴും നല്ല കഥാകൃത്തുക്കളെ പ്രോത്സാഹിപ്പിക്കാൻ പരിശ്രമിച്ചിട്ടുണ്ട് എന്നും ജേസൺ കഥ അവതരിപ്പിച്ചപ്പോൾ അതിൽ പുതുമ അനുഭവപെട്ടു എന്നും ലൈക്ക പ്രൊഡക്ഷൻസിലെ ജികെഎം തമിഴ് കുമരൻ പറഞ്ഞു. പാൻ-ഇന്ത്യൻ ശ്രദ്ധ ആകർഷിക്കാനുള്ള നിലവാരമുള്ള കഥയാണ് ജേസൺ പറഞ്ഞതെന്നും 'നിങ്ങൾക്ക് നഷ്ടപ്പെട്ടവ അതിന്റെ യഥാർത്ഥ സ്ഥലത്ത് തിരയുക' എന്ന പ്രമേയത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ മൂലകഥ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. പ്രേക്ഷകരെ തീയേറ്ററുകളിലേക്ക് ആകർഷിക്കാനുള്ള തന്റെ മിടുക്ക് തമിഴ്, തെലുങ്ക് മാർക്കറ്റുകളിൽ സന്ദീപ് കിഷൻ തെളിയിച്ചിട്ടുണ്ടെന്നും ഈ പുതിയ കൂട്ടുകെട്ട് സിനിമാ പ്രേമികളെ ഒരു പുതിയ സിനിമാ അനുഭവത്തിലൂടെ ആകർഷിക്കുമെന്ന് തങ്ങൾ ശക്തമായി വിശ്വസിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2025 ജനുവരിയോടെ ഈ പ്രോജക്ടിന്റെ ചിത്രീകരണം ആരംഭിക്കാനാണ് പ്ലാൻ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.


ഹെഡ് ഓഫ് ലൈക്ക പ്രൊഡക്ഷൻസ്- ജികെഎം തമിഴ് കുമരൻ, സംഗീതം- തമൻ എസ്, എഡിറ്റർ- പ്രവീൺ കെ എൽ, കോ -ഡയറക്ടർ- സഞ്ജീവ്, പബ്ലിസിറ്റി ഡിസൈൻ- ട്യൂണേ ജോൺ, വി എഫ് എക്സ്- ഹരിഹരസുതൻ, സ്റ്റിൽസ്- അരുൺ പ്രസാദ് (മോഷൻ പോസ്റ്റർ), പിആർഒ- ശബരി.

No comments:

Powered by Blogger.