Since 2016

കിരൺ അബ്ബാവരത്തിൻ്റെ പാൻ ഇന്ത്യൻ ചിത്രം 'ക' യിലെ "ക മാസ്സ് ജതാര" വീഡിയോ ഗാനം പുറത്ത്



കിരൺ അബ്ബാവരത്തിൻ്റെ പാൻ ഇന്ത്യൻ ചിത്രം 'ക' യിലെ "ക മാസ്സ് ജതാര" വീഡിയോ ഗാനം പുറത്ത്


കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യിലെ വീഡിയോ ഗാനം പുറത്ത്. ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. സാം സി എസ് സംഗീതം നൽകിയ "ക മാസ്സ് ജതാര" എന്ന ഗാനത്തിന് വരികൾ രചിച്ചത് സനാപതി ഭരദ്വാജ് പട്രൂഡു, ആലപിച്ചത് ദിവാകർ, സാം സി എസ്. കിരൺ അബ്ബാവരത്തിന്റെ ചടുലമായ നൃത്തം ഉൾപ്പെടുന്ന ഒരു ആഘോഷ ഗാനമായാണ് "ക മാസ്സ് ജതാര" ഒരുക്കിയിരിക്കുന്നത്.


https://youtu.be/zJ70w89i57s?si=VhnlAPiJgpDRMiGb


ആവേശകരമായ താളത്തിൽ ചിട്ടപ്പെടുത്തിയ ഗാനം തീയേറ്ററുകളിൽ ഉത്സവം സൃഷ്ടിക്കുന്ന തരത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. പിരീഡ് ആക്ഷൻ ത്രില്ലർ ആയൊരുക്കിയ ചിത്രം രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത് നവാഗതരായ സുജിത്, സന്ദീപ് എന്നിവർ ചേർന്നാണ്. ശ്രീ ചക്രാസ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ചിന്താ ഗോപാലകൃഷ്ണ റെഡ്ഡി ആണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 


തൻവി റാം ആണ് ചിത്രത്തിലെ നായിക. രാധ എന്നാണ് തൻവിയുടെ കഥാപാത്രത്തിൻ്റെ പേര്. നയനി സരികയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. തൻവി, നയനി എന്നിവരും ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഗാനരംഗത്തിൽ ചുവട് വെക്കുന്നുണ്ട്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൻ്റെ മലയാളം പതിപ്പാണ് വേഫെറർ ഫിലിംസ് കേരളത്തിലെത്തിക്കുന്നത്. 'ക' യുടെ ഓവർസീസ് വിതരണാവകാശം സ്വന്തമാക്കിയത് ശ്ലോക എന്റർടൈന്മെന്റ്സ്. മീറ്റർ, റൂൾസ് രഞ്ജൻ, വിനാരോ ഭാഗ്യമു വിഷ്ണു കഥ എന്നീ ചിത്രങ്ങളിലൂടെ തെലുങ്കിൽ പ്രശസ്തനായ താരമാണ് കിരൺ അബ്ബാവരം.


ഛായാഗ്രഹണം - വിശ്വാസ് ഡാനിയൽ, സതീഷ് റെഡ്ഡി മാസം, സംഗീതം - സാം സി എസ്, എഡിറ്റിംഗ് - ശ്രീ വര പ്രസാദ്, കലാ സംവിധാനം - സുധീർ മചാർല, വസ്ത്രാലങ്കാരം- അനുഷ പുഞ്ചല, മേക്കപ്പ്- കൊവ്വട രാമകൃഷ്ണ, ആക്ഷൻ- റിയൽ സതീഷ്, റാം കൃഷ്ണൻ, ഉയ്യാല ശങ്കർ,  എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ചൗഹാൻ, ലൈൻ പ്രൊഡക്ഷൻ - KA പ്രൊഡക്ഷൻ, സിഇഒ - രഹസ്യ ഗോരക്, പിആർഒ - ശബരി.

No comments:

Powered by Blogger.