ജോജു ജോർജ്ജിൻ്റെ വ്യത്യസ്ത റിവഞ്ച് ത്രില്ലറാണ് " പണി " . അഭിനയ മികവുമായി " അഭിനയ , സാഗർ സൂര്യ , ജൂനൈസ് വി.പി .


Director: 

Joju George 


Genre :

Action Thriller 


Platform : 

Theatre  


Language : 

Malayalam 


Time :

145 minutes 15 seconds.


Rating : 

3.75  /  5


Saleem P. Chacko 

CpK DesK


നടൻ ജോജു ജോർജ്ജ് ആദ്യമായി സംവിധാനം ചെയ്ത  " പണി " തനിക്ക് പണി അറിയാം പ്രേക്ഷകരെ ബോദ്ധ്യപ്പെടുത്തി കഴിഞ്ഞു. 


ജോജു ജോർജ്ജ് ( ഗിരി), അഭിനയ ( ഗിരിയുടെ ഭാര്യ ) , ഡോൺ സെബാസ്റ്റ്യൻ ( സാഗർ സൂര്യ ) , ജൂനൈസ് വി.പി ( സിജു കെ.ടി ) , അഭയ ഹിരൺമയി ( ഡേവിയുടെ ഭാര്യ ജയ ) , സീമ ( ഗിരിയുടെ അമ്മ ജാനകി) , ചാന്ദിനി  ശ്രീധരൻ ( എസ്. പി കല്യാണി പ്രകാശ് ) , പ്രശാന്ത് അലക്സാണ്ടർ ( കുരുവിള ) ,  സുജിത് ശങ്കർ ( സജി ) , ബോബി കുര്യൻ ( വാറൻ്റ് ഡേവി ) , രഞ്ജിത് വേലായുധൻ ( കമ്മീഷണർ രഞ്ജിത് വേലായുധൻ ) , അനൂപ് കൃഷ്ണൻ ( ജോഷി ) , ജയരാജ് വാര്യർ ( ജയരാജ് വാര്യർ ) എന്നിവരോടൊപ്പം ബാബു നമ്പൂതിരി , ബിറ്റോ ഡേവിസ് , ജയശങ്കർ കരിമുട്ടം ,ലങ്കാ ലക്ഷ്മി , സോന മരിയ എബ്രഹാം , ഡോ. മെർലറ്റ് ആൻ തോമസ് , റിനോഷ് ജോർജ്ജ് , രമേശ് ഗിരിജ , അഷറഫ് മല്ലിശ്ശേരി തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. 


തൃശൂർ പട്ടണത്തിലെ ബിസിനസ് കാരനാണ് മംഗലത്ത് ഗിരി . തൃശൂർ കേരള വർമ്മ കോളേജ് മുതൽ ഗിരിയോടൊപ്പമുള്ളവരാണ് കുരുവിള , ഡേവി , സജി . കോളേജിൽ പഠിക്കുമ്പോൾ ഗിരി ഗൗരിയെ ഇഷ്ടപ്പെടുന്നു. ഗിരിയുടെ സഹോദരിയെ കുരുവിള വിവാഹം കഴിച്ചു. ജയയെ ഡേവിയും വിവാഹം കഴിച്ചു. ഗിരിയുടെ അമ്മ ദേവകിയാണ് കുടുംബത്തിന് എല്ലാം . ഗിരിയുടെ കൂടാരത്തിലേക്ക് ഡോൺ സെബാസ്റ്റ്യനും,സിജുവുംഎത്തുന്നതോടെയുള്ള സംഭവങ്ങളാണ് " പണി "യുടെ പ്രമേയം .പണി കിട്ടുന്നതും തിരികെ കൊടുക്കുന്ന സംഭവങ്ങളാണ് "പണി " .


വേണു , ജിൻ്റോ ജോർജ്ജ് എന്നിവർ ഛായാഗ്രഹണവും , മനു ആൻ്റണി എഡിറ്റിംഗും , സാം സി. എസ്, വിഷ്ണു വിജയ് എന്നിവർ പശ്ചാത്തല സംഗീതവും നിർവ്വഹിച്ചിരിക്കുന്നു.


ജോജു ജോർജ്ജ് മികവുറ്റ പ്രകടനം കാഴ്ചവെയ്ക്കുകയും സംവിധാനം ശരിയായരീതിയിൽ നിർവ്വഹിക്കുകയും ചെയ്തു. തെലുങ്ക് , തമിഴ് സിനിമയിലെ അഭിനയ ജന്മനാ മൂകയും ബധിരയുമാണ് . പക്ഷെ ഗംഭീര അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. മലയാള സിനിമ പുത്തൻ യുവ തരോദയങ്ങളാണ് സാഗർ സൂര്യയും ജൂനൈസ് വി.പി. യും .



No comments:

Powered by Blogger.