സൂര്യ നായകനാകുന്ന " കങ്കുവ "യുടെ ഫാൻസ് ഷോയുടെ ടിക്കറ്റ് വിതരണം തുടങ്ങി .


 

സൂര്യ ഫാൻസ് പത്തനംതിട്ട ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ സൂര്യ നായകനാകുന്ന " കങ്കുവ "സിനിമയുടെ ഫാൻസ് ഷോയുടെ ടിക്കറ്റ് വിതരണ ഉദ്ഘാടനം പത്തനംതിട്ട ശാന്തി റസിഡൻസിയിൽ നടന്ന ചടങ്ങിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല ചെയർമാൻ സലിം പി. ചാക്കോ നിർവ്വഹിച്ചു. 




സൂര്യ ഫാൻസ് ജില്ല  പ്രസിഡൻ്റ് ബിനു ബി.ചന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു .ജില്ല സെക്രട്ടറി സുധീഷ് ബാബു സി , ജില്ല ട്രഷറർ  ആരോമൽ പി. വി തുടങ്ങിയവർ പ്രസംഗിച്ചു. സൂര്യ ഫാൻസ് ജില്ല കമ്മറ്റി അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. 


📽️🎥🎬


സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന " കങ്കുവ : ദി മാൻ വിത്ത് ദി പവർ ഓഫ് ഫയർ "   വിവിധ ഭാഷകളിലായി നവംബർ 14ന് റിലീസ് ചെയ്യും .


പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാ​ഗത്തിൽ ഒരുങ്ങിയ ഈ ചിത്രത്തിന്റെ ബഡ്ജറ്റ് 350 കോടിയാണ് . ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ഈ ചിത്രം വമ്പൻ റിലീസായി കേരളത്തിലെ തീയേറ്ററുകളിലെത്തിക്കും.


സൂര്യ കങ്കുവയായി ബോബി ഡിയോൾ ഉദിരനായും വേഷമിടുന്നു .ദിഷ പടാനി , നടരാജൻ സുബ്രഹമണ്യം , കിച്ച സുധീപ് , ജഗപതി ബാബു റെഡിൻ കിംഗ് സ്ലി , കോവൈസരള , വത്സൻ ചക്രവർത്തി , ആനന്ദരാജ് , സുരേഷ് ചന്ദ്രമേനോൻ ,ജി മാരിമുത്തു , ദീപ വെങ്കട്ട് , രവി രാഘവേന്ദ്ര , കെ.എസ് രവികുമാർ , ബി.എസ് അവിനാഷ് , പ്രേംകുമാർ , കരുണാസ് , രാജ് അയ്യപ്പ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു .


സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു. വി. ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുക്കുന്നത്. 1500 വർഷങ്ങൾക്ക് മുൻപ് നടക്കുന്നകഥയാണ്പറയുന്നത്.


ഛായാഗ്രഹണം- വെട്രി പളനിസാമി, സംഗീതം- ദേവിശ്രീ പ്രസാദ്, എഡിറ്റർ- നിഷാദ് യൂസഫ്, കലാസംവിധാനം- മിലൻ, രചന- ആദി നാരായണ, സംഭാഷണം- മദൻ കർക്കി, ആക്ഷൻ- സുപ്രീം സുന്ദർ, കോസ്റ്റ്യൂം ഡിസൈനർ- അനുവർധൻ, ദത്‌ഷാ പിള്ളൈ, വസ്ത്രങ്ങൾ- രാജൻ, മേക്കപ്പ്- സെറീന, കുപ്പുസാമി, സ്പെഷ്യൽ മേക്കപ്പ്- രഞ്ജിത് അമ്പാടി, നൃത്ത സംവിധാനം- ഷോബി, പ്രേം രക്ഷിത്, സൗണ്ട് ഡിസൈൻ- ടി ഉദയ് കുമാർ, സ്റ്റിൽസ്- സി. എച്ച് ബാലു, എഡിആർ- വിഘ്നേഷ് ഗുരു, കോ ഡിറക്ടർസ്- ഹേമചന്ദ്രപ്രഭു-തിരുമലൈ, അസോസിയേറ്റ് ഡയറക്ടർ- എസ് കണ്ണൻ-ആർ തിലീപൻ- രാജാറാം- എസ്. നാഗേന്ദ്രൻ, പബ്ലിസിറ്റി ഡിസൈൻ- കബിലൻ ചെല്ലയ്യ, കളറിസ്റ്റ്- കെ എസ് രാജശേഖരൻ, വിഎഫ്എക്സ് ഹെഡ്- ഹരിഹര സുതൻ, പ്രൊഡക്ഷൻ കൺട്രോളർ- ആർ.എസ് സുരേഷ്മണിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- രാമ ഡോസ്, ഡിസ്ട്രിബൂഷൻ പാർട്ണർ- ഡ്രീം ബിഗ് ഫിലിംസ്, മലയാളം പിആർഒ- ശബരി തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .


സലിം പി . ചാക്കോ
CpK DesK .


No comments:

Powered by Blogger.