പ്രശസ്ത സിനിമ - സീരിയൽ നടൻ ടി.പി മാധവൻ ( 88) അന്തരിച്ചു .
പ്രശസ്ത സിനിമ - സീരിയൽ നടൻ ടി.പി മാധവൻ ( 88) അന്തരിച്ചു. കൊല്ലത്തെസ്വകാര്യആശുപുത്രിയിൽചികിൽസയിലിരിക്കെയാണ് അന്ത്യം . വർഷങ്ങളായി കൊല്ലം - പത്തനാപുരം ഗാന്ധിഭവനിലെഅന്തേവാസിയായിരുന്നു.
ആറുനൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച ടി.പി. മാധവൻ " അമ്മ " സംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്നു .1975 ൽ " രാഗം " എന്ന സിനിമയിലുടെ സിനിമരംഗത്ത് എത്തി .സന്ദേശം , വിയറ്റ് നാം കോളനി , പപ്പയുടെ സ്വന്തം അപ്പൂസ് , കല്യാണരാമൻ , യാത്ര ക്കാരുടെ ശ്രദ്ധയ്ക്ക് , താണ്ഡവം നരസിംഹം എന്നിവയാണ്അദ്ദേഹത്തിൻ്റെ മികച്ച സിനിമകൾ .എം. കുമരൻ സൺ ഓഫ് മഹാലക്ഷമി എന്ന തമിഴ് സിനിമയിലും അഭിനയിച്ചു. കേരള യൂണിവേഴ്സിറ്റി ഡീൻ എൻ. പി പിള്ള , സരസ്വതി എന്നിവരുടെ മകനാണ് . തിരുവനന്തപുരത്ത് ജനനം.
സംസ്കാരം നാളെ വൈകിട്ട് ശാന്തി കവാടത്തിൽ . മക്കൾ : ദേവിക , രാജാകൃഷ്ണ മോനോൻ ( ബോളിവുഡ് ഫിലിം " എയർ ലിഫ്റ്റ് "സംവിധായകൻ )
അന്തരിച്ച ടി. പി. മാധവൻ്റെ ഭൗതിക ശരീരം നാളെ, 10.10.2024 വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം 3 മണി മുതൽ തൈക്കാട് ഭാരത് ഭവനിൽ പൊതുദർശനത്തിന് വയ്ക്കുന്നതും തുടർന്ന് 5 മണിക്ക് ശാന്തികവാടത്തിൽ സംസ്ക്കാരം നടക്കുന്നതുമാണ് .
CPK DESK .
No comments: