അഭിറാം രാധാകൃഷ്ണനും ഫറാ ഷിബ്‌ലയും മുഖ്യവേഷങ്ങളിൽ. നേരറിയും നേരത്തിന് തുടക്കമായി..


 

അഭിറാം രാധാകൃഷ്ണനും ഫറാ ഷിബ്‌ലയും മുഖ്യവേഷങ്ങളിൽ. നേരറിയും നേരത്തിന് തുടക്കമായി..


അഭിറാം രാധാകൃഷ്ണനെയും ഫറാ ഷിബ്‌ലയെയും നായികാനായകരാക്കി രഞ്ജിത്ത് ജി.വി.തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന " നേരറിയും നേരത്ത് " എന്ന ചിത്രം തിരുവനന്തപുരത്ത് പൂജാ ചടങ്ങുകളോടെ ചിത്രീകരണം തുടങ്ങി.

 




ശക്തമായൊരു പ്രണയവും തുടർന്നുണ്ടാകുന്ന ഉദ്വേഗ മുഹൂർത്തങ്ങളും ഇതിവൃത്തമാകുന്ന ചിത്രം നിർമ്മിക്കുന്നത് എസ്. ചിദംബരകൃഷ്ണനും ദൃശ്യാവിഷ്ക്കാരം ഒരുക്കുന്നത് ഉദയൻ അമ്പാടിയുമാണ്.


അഭിറാമിനും ഫറായ്ക്കുമൊപ്പം സ്വാതിദാസ് പ്രഭു, രാജേഷ് അഴിക്കോടൻ, കലസുബ്രമണ്യൻ എന്നിവരും അഭിനയിക്കുന്നു.ബാനർ - വേണി പ്രൊഡക്ഷൻസ്, രചന, സംവിധാനം - രഞ്ജിത്ത് ജി. വി, നിർമ്മാണം - എസ്.ചിദംബരകൃഷ്ണൻ, ഛായാഗ്രഹണം - ഉദയൻ അമ്പാടി, എഡിറ്റിംഗ് - മനു ഷാജു, ഗാനരചന - സന്തോഷ് വർമ്മ, സംഗീതം - ടി.എസ്. വിഷ്ണു, പ്രൊഡക്ഷൻ കൺട്രോളർ -കല്ലാർ അനിൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ -ജിനി സുധാകരൻ, അസ്സോസിയേറ്റ് ഡയറക്ടർ - അരുൺ ഉടുമ്പ്ഞ്ചോല, കല- അജയൻ അമ്പലത്തറ, കോസ്റ്റ്യും - റാണപ്രതാപ്, ചമയം - അനിൽ നേമം, സ്റ്റിൽസ് - നൗഷാദ് കണ്ണൂർ, ഡിസൈൻസ് - പ്രമേഷ് പ്രഭാകർ, പിആർഓ - അജയ് തുണ്ടത്തിൽ.

No comments:

Powered by Blogger.