ക്യാമറമാൻ പ്രമോദ് മോണാലിസ (കൊടുങ്ങല്ലൂർ ) നിര്യാതനായി .ക്യാമറമാൻ പ്രമോദ് മോണാലിസ് (54 ) (കൊടുങ്ങല്ലൂർ ) നിര്യാതനായി .


കെ.കെ ഹരിദാസ് സംവിധാനം ചെയ്ത ഗോപാലാപുരാണം ,പ്രസാദ് സംവിധാനം ചെയ്ത പാഞ്ചജന്യം , ദി ക്രാബ് , യുവേഴ്സ് ലവിങ്ങ്ലി , 1+3= 13 ( ഷോർട്ട് ഫിലിം ) എന്നിവയാണ് ഛായാഗ്രഹണം നിർവഹിച്ച പ്രധാന ചിത്രങ്ങൾ .


പരേതനായ പണിക്കശ്ശേരി ബാലകൃഷ്ണന്റെയും സതീരത്‌നം ടീച്ചറുടെയും മകനാണ് . ഭാര്യ ബിന്ദു (അദ്ധ്യാപിക ആമണ്ടൂർ ഗവണ്മെന്റ് യു പി സ്കൂൾ ). മക്കൾ:ആദർശ് പ്രമോദ് (ക്യാമറമാൻ ) , ആർദ്ര പ്രമോദ് (MBBS)  പ്രശാന്ത് പണിക്കശ്ശേരി (USA), പ്രസൂൺ പണിക്കശ്ശേരി എന്നിവർ സഹോദരങ്ങളാണ്. 


സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിയ്ക്ക് മേത്തലപാടത്തെ  സ്വവസതിയിൽ നടക്കും . 


പ്രമോദ് മോണാലിസയുടെ നിര്യാണത്തിൽ നിർമ്മാതാവ് എൻ. എം ബാദുഷ , പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര എന്നിവർ  അനുശോചനം രേഖപ്പെടുത്തി .

No comments:

Powered by Blogger.