ചിരിയും ഉദ്വേഗവും സമ്മാനിച്ച് " താനാരാ " ഓഫിഷ്യൽ ട്രയിലർ പുറത്തിറങ്ങി.


 


ചിരിയും ഉദ്വേഗവും സമ്മാനിച്ച് " താനാരാ " ഓഫിഷ്യൽ ട്രയിലർ പുറത്തിറങ്ങി. 


എന്നും പ്രേക്ഷകനെ പൊട്ടിച്ചിരിക്കാൻ അവസരം നൽകി ഒരു പിടി ചിത്രങ്ങൾ സമ്മാനിച്ച റാഫിയുടെ തിരക്കഥയിൽ ഹരിദാസ് സംവിധാനം ചെയ്യുന്ന താനാരാ (who are you ) എന്ന ചിത്രത്തിൻ്റെ ഒഫിഷ്യൽ ട്രയിലർ പ്രശസ്ത നടൻ ഫഹദ് ഫാസിലിൻ്റെ ഫേസ്ബുക്ക് പേജിലൂടെ പ്രകാശനം ചെയ്തു.


https://youtu.be/yhDwXSAs7QY?si=jb1vC0yrOfX_yWVp


വൺ ഡേ ഫിലിംസിൻ്റെ ബാനറിൽ ബിജു .വി. മത്തായിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.മോഷണത്തിൽ തൻ്റേതായ വിശ്വാസങ്ങളുള്ള ഒരു കള്ളൻ യുവ രാഷ്ട്രീയ നേതാവിൻ്റെ ജീവിതത്തിൽ അപ്രതീഷിതമായി കടന്നു വരുന്നതോടെ ഉരിത്തിരിയുന്ന പുതിയ സംഭവങ്ങളുടെ അത്യന്തം രസാകരമായചലച്ചിത്രാവിഷ്ക്കാരണമാണ് ഈ ചിത്രം.


ജോർജ്കുട്ടി കെയർ ഓഫ് ജോർജുകുട്ടി, ഊട്ടിപ്പട്ടണം, മമ്മൂട്ടി നായകനായ ഇന്ദ്രപ്രസ്ഥം, കിന്നരി പ്പുഴയോരം തുടങ്ങിയ ഒരു പിടി മികച്ച ചിത്രങ്ങൾഒരുക്കിയസംവിധായകനാണ് ഹരിദാസ്.


വിഷ്ണു ഉണ്ണികൃഷ്ണൻ,. ഷൈൻ ടോം ചാക്കോ ,അജു വർഗീസ്എന്നിവർ കേന്ദ്രകഥാപാത്രങ്ങളെഅവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ദീപ്തി സതി,ചിന്നു ചാന്ദ്നി ,ജിബു ജേക്കബ്, സ്നേഹാ ബാബു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.


ഹരി നാരായണൻ്റെ ഗാനങ്ങൾക്ക് ഗോപി സുന്ദറാണ്ഈണം പകർന്നിരിക്കുന്നത്.ഛായാഗ്രഹണം. വിഷ്ണു നാരായണൻ,എഡിറ്റിംഗ്- വി.സാജൻ.കലാസംവിധാനം - സുജിത് രാഘവ്.മേക്കപ്പ്- കലാമണ്ഡലം വൈശാഖ് - ഷിജു കൃഷ്ണ,കോസ്റ്റ്യും - ഡിസൈൻ - ഇർഷാദ് ചെറുകുന്ന്. അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - റിയാസ് ബഷീർ, രാജീവ് ഷെട്ടി.കോ - ഡയറക്ടർ - ഋഷി ഹരിദാസ്.കോ - പ്രൊഡ്യൂസർ - സുജ മത്തായി. എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് - കെ.ആർ. ജയകുമാർ, ബിജു എം.പി. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - പ്രവീൺ എടവണ്ണപ്പാറ.,ജോബി ആൻ്റണി,പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൻ പൊടുത്താസ്.


നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഓഗസ്റ്റ് ഒമ്പതിന് വൺഡേ ഫിലിംസും, ഗുഡ് വിൽ എൻ്റർടൈൻമെൻ്റ്സും ചേർന്നു പ്രദർശനത്തിനെത്തിക്കുന്നു.


വാഴൂർ ജോസ്.

( പി.ആർ.ഓ )


No comments:

Powered by Blogger.