പ്രശസ്ത സഹസംവിധായകൻ വാൾട്ടർ ജോസ് (56) അന്തരിച്ചു .പ്രശസ്ത സഹസംവിധായകൻ വാൾട്ടർ ജോസ് (56) അന്തരിച്ചു. രോഗബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേരളത്തിലെ അറിയപ്പെടുന്ന ഹാർമോണിയം കലാകാരനായ ജോസിന്റെ മകനാണ് .


സംവിധായകരായ സിദ്ധിക്ക് ലാൽ കൂട്ടുകെട്ടിലെ ശിഷ്യരിൽ പ്രധാനിയായ വാൾട്ടർ ജോസ് മലയാളത്തിലെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ സഹസംവിധാന ചുമതല നിർവ്വഹിച്ചിട്ടുണ്ട് . 


സിദ്ധിഖ് ലാൽ , ലാൽ ജോസ് , വേണു ( ഛായാഗ്രാഹകൻ ) കലാധരൻ അടൂർ തുടങ്ങിയ സംവിധായകർക്കൊപ പ്രവർത്തിച്ചിട്ടുള്ള വാൾട്ടർ ജോസ് ചലച്ചിത്ര രംഗത്ത് ഗാഢമായ സൗഹൃദം പുലർത്തിപ്പോന്ന വേറിട്ട വ്യക്തിത്വമായിരുന്നു. അവിവാഹിതനായ വാൾട്ടർ ജോസ് സംവിധായകൻ ലാലിന്റെ പിതൃ സഹോദര പുത്രനാണ് .


കതൃക്കടവ് CBI റോഡിലുള്ള സഹോദരന്റെ വീട്ടിൽ ഉച്ചവരെ പൊതുദർശനമുണ്ട് . സംസ്കാരംഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് കതൃക്കടവ് സെന്റ് ഫ്രാൻസിസ് ചർച്ചിൽ '  

No comments:

Powered by Blogger.