The Unstoppable Force marches on! 👊🏻👊🏻


 

The Unstoppable Force marches on! 👊🏻👊🏻


Ecstatic as we breach the ₹70 crore mark worldwide. Thanks to everyone involved in making our movie a success as historic as this.


70 കോടി കളക്ഷനുമായി ജൈത്രയാത്ര തുടര്‍ന്ന് ടര്‍ബോ ജോസും കൂട്ടരും ഇന്‍ഡസ്ട്രി ഹിറ്റടിച്ച് 'ടര്‍ബോ'; 


മെഗാസ്റ്റാര്‍ മമ്മൂട്ടിനായകനായെത്തിയ മാസ്സ്ആക്ഷന്‍ കോമഡി ചിത്രം 'ടര്‍ബോ' 70 കോടി കളക്ഷന്‍ നേടി മുന്നേറുന്നു. ചിത്രം റിലീസായി രണ്ടാഴ്ച പിന്നിട്ടിട്ടും തിയേറ്ററുകളില്‍ ഈ സിനിമ കാണാന്‍ വന്‍ തിരക്കാണ്. ലോകമൊട്ടാകെയുള്ള സിനിമാ പ്രേമികള്‍  ടര്‍ബോ ജോസിനെ ഏറ്റെടുത്തു കഴിഞ്ഞു.കേരളത്തില്‍ നിന്ന് മാത്രമായി ഏകദേശം 35 കോടിയോളം രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ആദ്യ ആഴ്ചയിലെ കുതിപ്പ് രണ്ടാം ആഴ്ചയിലും തുടരാന്‍ ടര്‍ബോയ്ക്ക് സാധിച്ചു. എഴുപതോളം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്.


സൗദി അറേബ്യയുടെ സിനിമാ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റെക്കോര്‍ഡ് സൃഷ്ടിച്ച ചിത്രമായി ടര്‍ബോ മാറി. വെറും 8 ദിവസം കൊണ്ടാണ് മുന്‍പന്തിയില്‍ ഉണ്ടായിരുന്ന മഞ്ഞുമ്മല്‍ ബോയ്‌സിനെടര്‍ബോപിന്നിലാക്കിയത്. സൗദിയില്‍ മാത്രമല്ല മറ്റ് രാജ്യങ്ങളിലും ടര്‍ബോയുടെ കുതിപ്പ് തുടരുകയാണ്. സൗദി അറേബ്യയില്‍ ഏറ്റവും വലിയ ആദ്യ ദിന കളക്ഷന്‍ നേടുന്ന മലയാള ചിത്രമെന്ന റെക്കോര്‍ഡും ടര്‍ബോ സ്വന്തമാക്കിയിരുന്നു. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്.

No comments:

Powered by Blogger.