മലയാള ഭാഷയെ പ്രണയിച്ച തമ്പി മാഷിൻ്റെ അനുസ്മരണം ജൂൺ ആറിന് .



മലയാള ഭാഷയെ പ്രണയിച്ച തമ്പി മാഷിൻ്റെ അനുസ്മരണം ജൂൺ ആറിന് .


പത്തനംതിട്ട : പ്രശസ്ത  അദ്ധ്യാപകനും,സാഹിത്യക്കാരനും, നടനും,പത്രപ്രവർത്തകനുമായിരുന്ന പ്രൊഫ.കെ.വി തമ്പിയുടെ  പതിനൊന്നമത് അനുസ്മരണം പ്രൊഫ.കെ.വി.തമ്പിസൗഹ്യദവേദിയുടെ ആഭിമുഖ്യത്തിൽ  ജൂൺ  6 വ്യാഴയാഴ്ച രാവിലെ 11ന് പത്തനംതിട്ട പ്രസ്സ്ക്ലബ് ഹാളിൽ ചേരുമെന്ന്  സെക്രട്ടറി സലിം പി ചാക്കോ അറിയിച്ചു .


ഇതോടനുബന്ധിച്ച് മികച്ച പത്രപ്രവർത്തകനുള്ള മൂന്നാമത്തെ അവാർഡ് മംഗളം ദിനപത്രം സ്പെഷ്യൽകറസ്പോണ്ടൻ്റും പ്രസ് ക്ലബ് പത്തനംതിട്ട ജില്ല പ്രസിഡൻ്റുമായ  സജിത് പരമേശ്വരന് നഗരസഭ ചെയർമാൻ അഡ്വ ടി. സക്കീർ ഹുസൈൻ നൽകും .പ്രസ്സ്ക്ലബ് സെക്രട്ടറി എ.ബിജു  അനുസ്മരണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കും . പ്രസ് ക്ലബ് മുൻ ജില്ല പ്രസിഡൻ്റ് സണ്ണി മർക്കോസ് പ്രൊഫ. കെ.വി.തമ്പി അനുസ്മരണ പ്രഭാഷണം നടത്തും .

 

ഡോ അനു പി.ടി , സാം ചെമ്പകത്തിൽ ,ബിജു കുര്യൻ വിനോദ് ഇളകൊള്ളൂർ , ടി.എം ഹമീദ് , എം. വി സഞ്ജു , പ്രീത് ചന്ദനപ്പള്ളി , സുനിൽ മാമൻ കൊട്ടുപ്പള്ളിൽ , പി. സജീവ് അഡ്വ. ഷബീർ അഹമ്മദ് , അഡ്വ പി.സി.ഹരി , എം.എച്ച് ഷാജി , തോമസ് എബ്രഹാം തെങ്ങുംതറയിൽ , ജെയിംസ് ഹോളിഡേ , പി. സക്കീർശാന്തി തുടങ്ങിയവർ അനുസ്മരണം നടത്തും. 


കവിയും വിവർത്തകനും നടനും ആയിരുന്നു അദ്ദേഹം.പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ മലയാള വകുപ്പ് മേധാവി ആയിരുന്നു. 1994-ൽ പുറത്തിറങ്ങിയ അടൂർ ഗോപാലകൃഷ്ണന്റെ " വിധേയൻ '' എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിൽഅഭിനയിച്ചു .അടൂർഗോപാലാകൃഷ്ണന്റെ ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. ഖലീൽ ജിബ്രാന്റെ പ്രവാചകൻ, തകർന്ന സ്വപ്നങ്ങൾ മലയാളത്തിന് നൽകിയത് അദ്ദേഹമാണ്. സൗഹൃദങ്ങളുടെ തോഴൻ, പത്ര,ദൃശ്യമാദ്ധ്യമങ്ങളുടെ കൂടെപിറപ്പും ആയിരുന്നു അദ്ദേഹം .


സലിം പി ചാക്കോ .

സെക്രട്ടറി 

8547716844

No comments:

Powered by Blogger.