ഉള്ളിൽ തറയ്ക്കുന്ന അനുഭവമാണ് " ഉള്ളൊഴുക്ക് " .


Director: 

Christo Tomy 


Genre :

Family Drama .


Platform :  

Theatre .


Language : 

Malayalam.


Time :

123 minutes 21 Seconds .


Rating : 

4 / 5 .


SaleeM P. ChackO .

CpK DesK. 


ഉർവ്വശി , പാർവതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ചിത്രമാണ് " ഉള്ളൊഴുക്ക് " .


ഉർവ്വശി ( ലീലാമ്മ ),പാർവ്വതി തിരുവോത്ത് ( അഞ്ജു ) പ്രശാന്ത്മുരളി( തോമസ്കുട്ടി),അർജുൻരാധാകൃഷ്ണൻ(രാജീവ്),അലൻസിയർ ലേ ലോപ്പസ് (ജോർജ്ജ് ) , ജയ കുറുപ്പ് ( ജിജി ), ഷെബിൻ ബെൻസൺ ( രാജീവിൻ്റെ സുഹൃത്ത് ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .


ഷെഹനാദ് ജലാൽ ഛായാഗ്രഹണവും , കിരൺ ദാസ് എഡിറ്റിംഗും , സുഷിൻ ശ്യംപശ്ചത്താലസംഗീതവുംസംഗീതവും നിർവ്വഹിക്കുന്നു. അന്താരാഷ്ട്രശ്രദ്ധ പിടിച്ചുപറ്റിയ " കറി & സയനൈഡ് " എന്ന നെറ്റ് ഫിലിക്സ് ഡോക്യൂമെൻ്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചർ ഫിലിമാണിത് .


റോണി സ്ക്രൂവാല , ഹണി ട്രെഹാൻ , അഭിഷേക് ചൗമ്പേ എന്നിവർ ആർ.എസ്.വി.പി യുടെയും , മക്ഗഫിൻ പിക്ച്ചേഴ്സിൻ്റെയും ബാനറിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സഹ നിർമ്മാണംറെവറിഎൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ സഞ്ജീവ് കുമാറാണ്. 


കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിൻ്റെ പശ്ചാത്തലത്തിൽ ഒരു ക്രിസ്ത്യൻ കുടുംബത്തിൽനടക്കുന്നകഥയാണ്സിനിമ പറയുന്നത്. വീട്ടുക്കാരുടെ നിർബന്ധത്തിന് ഇഷ്ടമില്ലാത്ത വിവാഹത്തിന് സെയിൽസ് ഗേളായ അഞ്ജുവിന് തയ്യറാക്കേണ്ടി വന്നു. ഭർത്താവ്തോമസ്കുട്ടിയുമായി വിവാഹം നയിക്കവെ തിരുവല്ല തിലക് ഹോട്ടലിലെ തൊഴിലാളി രാജീവുമായി ബന്ധം അഞ്ജു തുടരുകയും ചെയ്യുന്നു.ഭർത്താവ് തോമസ്ക്കുട്ടി മരണപ്പെടുന്നു.അഞ്ജുഗർഭിണിയാവുന്നു.കുഞ്ഞ്തോമസുകുട്ടിയുടേതാണ ന്ന്ലീലാമ്മകരുതുന്നു.ഭർത്താവ്തോമസുകുട്ടിയുടെസംസ്കാരത്തിന്ശേഷംതൻ്റെകാമുകനൊടൊപ്പംപോകാനാണ് അഞ്ജു അഗ്രഹിക്കുന്നത്. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്.


മികച്ചവേഷപകർച്ചയാണ്ലീലാമ്മയിലുടെ ഉർവ്വശി നൽകിയിരിക്കുന്നത്. ശരീര ചലനങ്ങളിൽ പോലും ലീലാമ്മയെ ഭംഗിയായിഉർവ്വശിപകർത്തിയിരിക്കുന്നു.കഥാപാത്രത്തിൻ്റെഉൾഅറിഞ്ഞുള്ള അഭിനയമാണ് പാർവ്വതി തിരുവോത്തിൻ്റേത്. കാമുകനായി അഭിജിത്ത് രാധാകൃഷ്ണനും, തോമസ്കുട്ടിയായി പ്രശാന്ത് മുരളിയും, ജയാ കുറുപ്പും മികച്ച അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത് .


ഉജ്ജാലമായ കഥപറച്ചിൽ , മികച്ച അഭിനയം , ചിന്തോദീപകമായ കഥ , മനോഹരമായ സംവിധാനം ഇതാണ് എടുത്തു പറയേണ്ടത് .ഉർവ്വശി, പാർവ്വതി തിരുവോത്ത് എന്നിവരുടെ മൽസരാഭിനയം സിനിമയുടെ ഹൈലൈറ്റാണ്. തികച്ചും വിസ്മയിപ്പിക്കുന്ന സിനിമ . ഉള്ളൊഴുക്കത്തിലൂടെ മലയാള സിനിമയുടെഭാവിഗംഭീരകാഴ്ചയെ ഭാവനാസമ്പന്നമാക്കാൻ സംവിധായകന് കഴിഞ്ഞു. സിനിമയുടെ പ്രമേയത്തിനൊപ്പം ഉള്ളൊഴുക്കിൻ്റെ ഓരോ സന്ദർഭങ്ങൾക്കും മികവ് കൊടുക്കാൻ സുഷിൻ ശ്യാമിന് കഴിഞ്ഞു .അടുത്ത നിമിഷം എന്ത്സംഭവിക്കുമെന്ന്അറിയാൻ പ്രേക്ഷകരെ ശ്വാസം മുട്ടലോടെ കാത്തിരിക്കുന്ന മേക്കിംഗ് .


എല്ലാത്തരത്തിലുള്ള പ്രേക്ഷകർ തിയേറ്ററുകളിൽ എത്തിയാൽ മാത്രമെ വൻവിജയം നേടാൻ കഴിയൂ . മലയാള സിനിമയിലെ മികച്ച സിനിമകളിൽ ഒന്നായി " ഉള്ളൊഴുക്ക് " മാറും . പ്രേക്ഷകർ ആഗ്രഹിക്കുന്നതു പോലെ തന്നെ ഒരു ക്ലൈമാക്സ് ഒരുക്കാൻ സംവിധായകന് കഴിഞ്ഞു.

No comments:

Powered by Blogger.