ഇനി വരാൻ പോകുന്നത് ഇവരുടെ ദിവസങ്ങൾ ആകും ഗൗരിയുടെ പ്രണയവും ❤️ ഗിരിയുടെ മാസ്സും. 🔥🔥
ഇനി വരാൻ പോകുന്നത് ഇവരുടെ ദിവസങ്ങൾ ആകും ഗൗരിയുടെ പ്രണയവും ❤️ ഗിരിയുടെ മാസ്സും. 🔥🔥


🔥🔥🔥 പണി 🔥🔥🔥 പണിപ്പുരയിൽ ഒരുങ്ങുന്നു 👍👍👍ഗിരി & ഗൗരി ഫ്രം 'പണി'; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു.ജോജു ജോർജ്‌ ആദ്യമായി രചന - സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ വരുന്ന അപ്ഡേഷനുകൾ സമൂഹ മാധ്യമങ്ങളിൽ മികച്ച സ്വീകാര്യത നേടാറുണ്ട്. ഇപ്പോഴിതാ, 'പണിയിലെ' നായകനായ ഗിരിയായി വേഷമിടുന്ന  ജോജു ജോർജിന്റെയും നായിക ഗൗരിയിലൂടെപ്രേക്ഷകരിലേക്കെത്തുന്ന അഭിനയയുടേയും ഏറ്റവും പുതിയ തൃശ്ശൂർ വടംക്കുംനാഥൻ ക്ഷേത്ര പശ്ചാത്തലത്തിലെ പ്രണയാർദ്രമായ ചിത്രങ്ങളാണ്സമൂഹമാധ്യമങ്ങളിലാകെയും വൈറലായിരിക്കുന്നത് . 

ഇതിലൂടെ ഗിരിയും ഗൗരിയും തമ്മിലുള്ള ആഗാധമായ ബന്ധത്തിന്റെ ആഴവും ഇരുവരിലുമുള്ള പ്രണയവുമാണ്അണിയറപ്രവർത്തകർ പ്രേക്ഷകരിലേക്കെത്തിക്കുന്നത്. 'ഗിരി ആൻഡ് ഗൗരി ഫ്രം പണി' എന്ന ക്യാപ്ഷനിൽ എത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. ജോജുവിന്റെ നായികയായി എത്തുന്ന അഭിനയ യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയാണ്. തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയ വേഷമിട്ടിട്ടുണ്ട്. പരിമിതികൾ സ്വപ്നങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച അഭിനയ ജോജുവിന്റെ നായികയായി വീണ്ടും മലയാളത്തിൽ എത്തുന്നത് ഒത്തിരി പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്. ജോജു ജോർജിന്റെ ജോസഫിലെയും , പൊറിഞ്ചു മറിയം ജോസിലേയും,മധുരത്തിലേയുമൊക്കെ  പ്രണയ കോമ്പോ ജനങ്ങൾ ഇന്നുംമറക്കാതെനെഞ്ചിലേറ്റുന്നവയാണ്, അക്കൂട്ടത്തിലേക്കാണ് ഗൗരിയും ഗിരിയുമെന്ന പണി യിലെ ഈ കോമ്പോയുംചേർത്തെഴുതപ്പെടുന്നതും തരംഗമായി പ്രേക്ഷകരിൽ ഇടം നേടാനൊരുങ്ങുന്നതും.


മുൻ ബിഗ്‌ബോസ് താരങ്ങളായ സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ അറുപതോളം പുതിയ താരങ്ങളാണ് അഭിനയിക്കുന്നത്. 


നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളും സംവിധായകരും ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്ക് വെച്ചിരുന്നു. ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തുന്ന ചിത്രം ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർചേർന്നാണ്നിർമ്മിച്ചിരിക്കുന്നത്. വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം. ക്യാമറ വേണു ISC, ജിന്റോ ജോർജ്. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.


#JojuGeorge #panimovie #pani #appupathupappuproductionhouse #abhinaya

No comments:

Powered by Blogger.